കേപ് കനാവല്‍: നാസയുടെ ചൊവ്വാ പര്യവേക്ഷണപേടകം ഇന്‍സൈറ്റ് ലാന്‍ഡര്‍ ചൊവ്വയിലിറങ്ങി. ആറുമാസം മുമ്പെ ഭൂമിയില്‍ നിന്ന് പുറപ്പെട്ട ഇന്‍സൈറ്റ് ലാന്‍ഡര്‍ ഇന്ത്യന്‍ സമയം പുലര്‍ച്ചെ ഒരു മണിയോടെയാണ് ചൊവ്വയിലിറങ്ങിയത്.
ഏതാണ്ട് 19,800 കിലോമീറ്റര്‍ വേഗത്തില്‍ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുന്ന പേടകം അന്തരീക്ഷവാതകങ്ങളുമായുള്ള ഘര്‍ഷണത്തില്‍ 500 ഡിഗ്രി സെല്‍ഷ്യസ് ചൂടാകും. ഉപരിതലത്തില്‍ സ്പര്‍ശിക്കുന്നതിന് 6.45 മിനിറ്റ് ഉള്ളപ്പോഴാണ് പേടകം അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുക.
ALSO READ: #KeralaHoaxBurst ശബരിമലയിലെ അതിമാരക വിഷപ്പാമ്പ് വാര്‍ത്തയിലെ സത്യാവസ്ഥ എന്ത്
54.8 കോടി കിലോമീറ്റര്‍ ബഹിരാകാശത്തിലൂടെ സഞ്ചരിച്ചശേഷം ചൊവ്വയുടെ അന്തരീക്ഷത്തിനുമുകളിലെത്തിയ 360 കിലോഗ്രാം ഭാരമുള്ള ഇന്‍സൈറ്റ് അപകടങ്ങളിലൊന്നുംപെടാതെവേണം ഗ്രഹത്തിന്റെ മധ്യരേഖാപ്രദേശത്തെ എലൈസിയം പ്ലാനിറ്റിയ എന്ന സമതലത്തിലിറങ്ങേണ്ടത്.
ചൊവ്വയുടെ ഉപരിതലത്തിനടിയിലെ രഹസ്യങ്ങള്‍ കണ്ടെത്തുകയാണ് ഇന്‍സൈറ്റ് ലാന്‍ഡറിന്റെ ലക്ഷ്യം. ഭൂമിയില്‍ ഭൂകമ്പങ്ങള്‍ ഉണ്ടാകുന്നതുപോലെ ചൊവ്വകുലുക്കങ്ങള്‍ ഉണ്ടാകുന്നുണ്ടെങ്കില്‍ അവയെപ്പറ്റി പഠിക്കാന്‍ ഒരു പ്രകമ്പനമാപിനിയും ഇന്‍സൈറ്റ് പ്രവര്‍ത്തനസജ്ജമാക്കും. അഞ്ചുമീറ്റര്‍വരെ ആഴത്തില്‍ കുഴിക്കാന്‍ശേഷിയുള്ള ജര്‍മന്‍നിര്‍മിത ഡ്രില്ലും ഇന്‍സൈറ്റ് പ്രവര്‍ത്തിപ്പിക്കും.
മേയ് അഞ്ചിനാണ് ചൊവ്വാദൗത്യവുമായി ഇന്‍സൈറ്റ് പറന്നുയര്‍ന്നത്.