| Saturday, 13th May 2017, 9:23 pm

ബാബു ഭരദ്വാജ് നോവല്‍ 'നറുക്കിലക്കാട് ഓട്ടോണമസ് റിപ്പബ്ലിക്ക്' പ്രകാശനം ചെയ്തു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ബാബു ഭരദ്വാജ് രചിച്ച് മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച നോവല്‍ “നറുക്കിലക്കാട് ഓട്ടോണമസ് റിപ്പബ്ലിക്ക്” പ്രകാശനം ചെയ്തു. കോഴിക്കോട് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹാളില്‍ വച്ച് നടന്ന ചടങ്ങില്‍ ടി.പി രാജീവന്‍ ഖദീജാ മുംതാസിന് നല്‍കിയാണ് പുസ്‌ക പ്രകാശനം നിര്‍വഹിച്ചത്.


Also read ‘മകളുടെ ജീവനറ്റ ദേഹം കണ്ടപ്പോള്‍ ഒരച്ഛനും ഇങ്ങനെ കാണാന്‍ ഇടവരരുതെന്ന് പ്രാര്‍ത്ഥിച്ച് പോയി’: പൂണെയില്‍ കൊലചെയ്യപ്പെട്ട രസീല രാജുവിന്റെ അച്ഛന്‍ പറയുന്നു 


ചെലവൂര്‍ വേണു അധ്യക്ഷനായ ചടങ്ങില്‍ എന്‍ ശശിധരന്‍ മുഖ്യ പ്രഭാഷണം നടത്തി. എഴുത്തുകാരന്‍, സംഘാടകന്‍, സഞ്ചാരി തുടങ്ങി പഴയകാല എഴുത്തുകാര്‍ ഇടപെടാത്ത സമഗ്ര മേഖലയിലും ഇടപെട്ട വ്യക്തിത്വമായിരുന്നു ബാബു ഭരദ്വാജിന്റേതെന്ന് പുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കവേ ടി.പി രാജീവന്‍ പറഞ്ഞു.

ഒരു വിഭാഗം എഴുത്തുകാര്‍ എഴുത്ത് മാത്രം നടത്തുകയും ആര്‍ക്കും തണലാകാതെയും നിന്നിരുന്ന കാലഘട്ടത്തില്‍ എഴുതുകയും പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുകയും സിനിമാ മേഖലയിലേക്ക് കടക്കുകയും തുടങ്ങി പലര്‍ക്കും തണലയ് മാറിയ വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേതെന്നും പഴയകാല സാഹിത്യകാരന്മാരായ കുമാരനാശാനെ പോലുള്ളവരെ പോലെ സഞ്ചരിക്കുകയും അവ പകര്‍ത്തുകയും ചെയ്തിരുന്ന വ്യക്തിയായിരുന്നു ഭരദ്വാജെന്നും രാജീവന്‍ കൂട്ടിച്ചേര്‍ത്തു.

ഭൂമിശാസ്ത്രപരമായ പ്രശ്‌നങ്ങളെ അതിജീവിച്ച് ഗള്‍ഫില്‍ പോവുകയും പ്രവാസ ജീവിതത്തെ കുറിച്ചുള്ള കാര്യങ്ങള്‍ ആദ്യമായി എഴുതുകയും ചെയ്ത വ്യക്തിയായിരുന്നെന്നും ശാരീരിക ബുദ്ധിമുട്ടനുഭവിക്കുന്നവരുടെ പ്രശ്‌നങ്ങള്‍ തന്റെ കൃതികളില്‍ ഉള്‍പ്പെടുത്തിയ വ്യക്തിയാണ് ഭരദ്വാജെന്നും രാജീവന്‍ പറഞ്ഞു.


Dont miss സൗമ്യ കേസ്; ‘സംഭവിച്ചത് ഗുരുതര പിഴവ്’; പൊലീസിനെതിരെ രൂക്ഷവിമര്‍ശനവുമായി മന്ത്രി എ.കെ ബാലന്‍ 


ചടങ്ങില്‍ മുഖ്യ പ്രഭാഷണം നടത്തിയ എന്‍ ശശിധരന്‍ നോവല്‍ ഏതെങ്കിലുമൊരു പ്രത്യയശാസ്ത്രത്തെ കുറിച്ചുള്ള ഖണ്ഡനമോ
സ്തുതിയോ അല്ലെന്നും പ്രത്യയശാസ്ത്രവും ചരിത്രവും ഭാഷയും മതവും അങ്ങനെ മനുഷ്യജീവിതത്തെ സംബന്ധിച്ചുള്ള സകലകാര്യങ്ങളും ഈ നോവലില്‍ ചര്‍ച്ചചെയ്യപ്പെടുന്നുണ്ടെന്നും പറഞ്ഞു.

ചരിത്രവും മനുഷ്യനും തമ്മിലുള്ള കാലവും മനുഷ്യ ജീവിതവും തമ്മിലുള്ള സംഘര്‍ഷങ്ങളെ സവിശേഷമായ രീതിയില്‍ സമീപിക്കുന്ന ഒരു കൃതിയാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നോവലില്‍ തന്നെ ഏറെ ആകര്‍ഷിച്ച ഒരു വാക്യമുണ്ടെന്ന് പറഞ്ഞ ശശിധരന്‍ അത് “യാത്രകളും വാചകങ്ങളും രുചിയുമാണ് ചരിത്രമുണ്ടാക്കുന്നതെന്നും സംസാകാരവും വേവിച്ചെടുക്കുന്നതാണ് ചരിത്രം” എന്നുള്ളതാണെന്നും വ്യക്തമാക്കി. നറുക്കിലക്കാടിന്റെ ചരിത്രമാണ് നോവലില്‍ എഴുതിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.

We use cookies to give you the best possible experience. Learn more