ഭോപാല്‍: മധ്യപ്രദേശ് സര്‍ക്കാരില്‍ പ്രതിസന്ധി രൂക്ഷമായിരിക്കേ ജ്യോതിരാദിത്യ സിന്ധ്യയെ ബിജെ.പിയിലേക്ക് ക്ഷണിച്ച് ബി.ജെ.പി നേതാവ് നരോത്തം മിശ്ര. സിന്ധ്യ വലിയ നേതാവാണെന്നും അദ്ദേഹത്തിന് തീര്‍ച്ചയായും ബി.ജെ.പിയിലേക്ക് വരാമെന്നും നരോത്തം മിശ്ര പറഞ്ഞു.
‘എല്ലാവര്‍ക്കും ബി.ജെ.പിയിലേക്ക് കടന്നുവരാം. ഞങ്ങള്‍ ഏറ്റവും താഴെതട്ടില്‍ നിന്ന് പ്രവര്‍ത്തിക്കുന്ന പ്രവര്‍ത്തകരെ വരെ സ്വാഗതം ചെയ്യുന്നു. സിന്ധ്യാജി വലിയൊരു നേതാവാണ്. അദ്ദേഹത്തിന് ബി.ജെ.പിയിലേക്ക് സ്വാഗതം,’ നരോത്തം മിശ്ര പറഞ്ഞു.
മധ്യപ്രദേശില്‍ രാഷ്ട്രീയ നീക്കങ്ങള്‍ ചൂടുപിടിക്കവേ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ ബി.ജെ.പിയില്‍ ചേര്‍ന്നേക്കുമെന്ന അഭ്യൂഹങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. സിന്ധ്യയെ അനുകൂലിക്കുന്ന 17 എം.എല്‍.എമാര്‍ ബംഗലൂരുവില്‍ എത്തിയ പശ്ചാത്തലത്തിലാണിത്.
BJP leader Narottam Mishra on ‘a group of Madhya Pradesh Congress MLAs lodged in Bengaluru’: Dushmano ke teer kha kar doston ke shahar mein, unko kis-kis ne mara ye kahani phir kabhi. pic.twitter.com/SkE0Z6l9jb
— ANI (@ANI) March 10, 2020
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
അതേസമയം സിന്ധ്യയുമായി കൂടിക്കാഴ്ച നടത്താന്‍ കോണ്‍ഗ്രസിന് സാധിച്ചില്ല. അദ്ദേഹത്തെ കാണാന്‍ ശ്രമിച്ചെങ്കിലും കാണാന്‍ സാധിച്ചില്ലെന്ന് ദിഗ് വിജയ് സിംഗ് പറഞ്ഞു.
അതേ സമയം സംസ്ഥാനത്തെ കമല്‍നാഥ് സര്‍ക്കാര്‍ താഴെ വീണാല്‍ തന്നെ മുഖ്യമന്ത്രി സ്ഥാനം ജ്യോതിരാദിത്യ സിന്ധ്യക്ക് നല്‍കേണ്ടതില്ലെന്നാണ് ബി.ജെ.പി തീരുമാനമെന്നാണ് പാര്‍ട്ടി വൃത്തങ്ങളില്‍ നിന്നുള്ള വിവരം. ജ്യോതിരാദിത്യ സിന്ധ്യയെ കേന്ദ്ര മന്ത്രിയാക്കുകയും ശിവ്രാജ് സിങ് ചൗഹാനെ മുഖ്യമന്ത്രിയാക്കാനുമാണ് ബി.ജെ.പി തീരുമാനമെന്നും അവര്‍ നേരത്തേ പറഞ്ഞിരുന്നു.
അതേസമയം സംസ്ഥാനത്തെ മുഴുവന്‍ മന്ത്രിമാരും രാജിവെച്ചു. ഇടഞ്ഞു നില്‍ക്കുന്ന എം.എല്‍.എമാരെ ഉള്‍പ്പെടുത്തി മന്ത്രിസഭ വികസനം നടത്തി സര്‍ക്കാരിനെ രക്ഷിച്ചെടുക്കാന്‍ മുഖ്യമന്ത്രി കമല്‍നാഥിന്റെ ശ്രമത്തിന്റെ ഭാഗമായാണിത് നടന്നത്.