ചെന്നൈ:നരെയ്‌നും, ജോജു ജോര്‍ജ്ജും, ഷറഫുദ്ദീനും ഒരുമിക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ചെന്നൈയില്‍ ചിത്രം ആരംഭിച്ചു. യു.എന്‍ ഫിലിം ഹൗസ്, ജുവിസ് പ്രൊഡക്ഷന്‍സ്, എ.എ.എ.ആര്‍ പ്രൊഡക്ഷന്‍സ് എന്നീ ബാനറുകള്‍ സംയുക്തമായി നിര്‍മ്മിക്കുന്ന 2 ചിത്രങ്ങളില്‍ ഒന്നാണ് ഈ ബിഗ് ബജറ്റ് മള്‍ട്ടി സ്റ്റാര്‍ സിനിമ.
ചിത്രത്തിന്റെ പൂജ ചെന്നൈയില്‍ നടന്നു. ഇതേ ബാനറില്‍ ഒരുങ്ങുന്ന തമിഴ് ചിത്രത്തില്‍ നരെയ്നോപ്പം പരിയേറും പെരുമാളിലൂടെ ശ്രദ്ധ നേടിയ കതിര്‍ – ആനന്ദി ജോഡി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും
രഞ്ജിന്‍ രാജാണ് സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്. തെന്നിന്ത്യയിലെ നിരവധി പ്രധാന താരങ്ങള്‍ സിനിമയുടെ ഭാഗമാകുന്നുണ്ട്. സാക് ഹാരിസ് ആണ് ചിത്രത്തിന്റെ സംവിധായകന്‍.
ആത്മീയ രാജന്‍, കായല്‍ ആനന്ദി, അനു കൃതി വാസ് തുടങ്ങിയവരാണ് സിനിമയിലെ പ്രധാന നായികമാര്‍. പ്രതാപ് പോത്തന്‍, ജോണ്‍ വിജയ്, മുനിഷ്‌കാന്ത്, സിനില്‍ സൈന്‍യുദീന്‍ ,വിനോദിനി, അഞ്ജലി റാവു തുടങ്ങിയവരും സിനിമയില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.
ചെന്നൈ, കൊച്ചി എന്നിവിടങ്ങളിലായാണ് സിനിമയുടെ ആദ്യഘട്ട ചിത്രീകരണം നടക്കുന്നത്. ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്തുവിടും.
Content Highlights: Narine, Jojo George and Sharafuddin with Big Budget Multi Star Movie