| Saturday, 23rd December 2023, 2:23 pm

പണ്ടത്തെ പോലെ ഷൂട്ടിനിടയിലുള്ള തുള്ളിച്ചാട്ടം ഇപ്പോഴില്ല; പുതിയ മീര കൂളാണ്: നരേൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് മീര ജാസ്മിൻ. പ്രേക്ഷകർക്ക് മറക്കാനാവാത്ത കഥാപാത്രങ്ങൾ സമ്മാനിച്ച ഒരു നടികൂടിയാണ് മീര. സൂത്രധാരന്‍ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച നായികയാണ് താരം.

ഒരുപിടി മികച്ച കഥാപാത്രങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിച്ച താരം ആറു വര്‍ഷത്തെ ഇടവേളക്ക് ശേഷം സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന മകള്‍ എന്ന ചിത്രത്തില്‍ ജയറാമിന്റെ ഭാര്യ വേഷത്തിൽ അഭിനയിച്ചിരുന്നു. ഇപ്പോൾ പത്മകുമാർ സംവിധാനം ചെയ്യുന്ന ക്വീൻ എലിസബത്ത് എന്ന ചിത്രത്തിൽ നായികയായി എത്തുകയാണ് താരം. ഒരുപാട് നാളുകൾക്ക് ശേഷം നരേനും മീര ജാസ്മിനും ഒരുമിച്ചെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

പഴയ മീരയും പുതിയ മീരയും തമ്മിലുള്ള താരതമ്യത്തെക്കുറിച്ച് മൈൽ സ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയാണ് നരേൻ. മീര ഇപ്പോൾ കുറച്ച് ശാന്തയായിട്ടാണ് തോന്നുന്നതെന്നും പണ്ട് ചില ഷോട്ടിന്റെ സമയത്തുള്ള തുള്ളിചാട്ടമൊന്നും ഇപ്പോഴില്ലെന്നും നരേൻ പറയുന്നുണ്ട്.

‘മീര ഇപ്പോൾ കുറച്ചു കൂടി കാം ആൻഡ് കൊയറ്റ് ആയിട്ടാണ് എനിക്ക് തോന്നിയത്. മീരയുടെ തുള്ളിച്ചാടുന്ന സ്വഭാവം ചില സമയത്ത് ചില ഷോട്ട് ഒക്കെ ചെയ്യുമ്പോൾ അഡ്രിനാലിൻ റഷ് വരുന്ന സംഭവമുണ്ട് ആയപ്പോഴാണ് അങ്ങനെ പെരുമാറുക. പക്ഷേ ഇപ്പോൾ അങ്ങനെയില്ല ഭയങ്കര ശാന്തയായിട്ടാണ് മീര ഉണ്ടാവുക. കൊയറ്റ് ആയിട്ടാണ് ഉണ്ടാവുക. മീരയുടെ ലേറ്റസ്റ്റ് വേർഷൻ അങ്ങനെയാണ്,’ നരേൻ പറഞ്ഞു.

രസതന്ത്രം ,കസ്തൂരിമാൻ, സ്വപ്നകൂട്, ഗ്രാമഫോൺ, വിനോദയാത്ര, തുടങ്ങി നിരവധി മലയാള ചിത്രങ്ങൾ താരം അഭിനയിച്ചിട്ടുണ്ട്. മലയാളത്തിൽ എന്ന പോലെ തമിഴിലും തെലുങ്കിലും താരം സജീവമായിരുന്നു. മലയാള ചലച്ചിത്ര ആസ്വാദകരുടെ പ്രിയതാരമാണ് മീര ജാസ്മിന്‍. ടി.വി. ചന്ദ്രന്‍ തിരക്കഥയൊരുക്കി സംവിധാനം ചെയ്ത പാഠം ഒന്ന് ഒരു വിലാപം എന്ന സിനിമയിലെ അഭിനയത്തിന് മീര ജാസ്മിന് മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം ലഭിക്കുകയുണ്ടായി.

Content Highlight: Narian about meera jasmine character change

We use cookies to give you the best possible experience. Learn more