| Monday, 23rd January 2017, 1:21 pm

ഉത്തര്‍പ്രദേശില്‍ ബി.ജെ.പിയെ തകര്‍ക്കുക എന്നതാണ് ലക്ഷ്യം: ബി.ജെ.പിയില്‍ ചേരുമെന്ന വാര്‍ത്ത തെറ്റെന്നും നരേഷ് അഗര്‍വാള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്നൗ: ബി.ജെ.പിയില്‍ ചേരുമെന്ന വാര്‍ത്തകള്‍ തള്ളി സമാജ്വാദി പാര്‍ട്ടി മുതിര്‍ന്ന നേതാവും എം.പിയുമായ നരേഷ് അഗര്‍വാള്‍.
താന്‍ എങ്ങോട്ടും പോകാന്‍  ഉദ്ദേശിക്കുന്നില്ലെന്നുംഅഖിലേഷ് യാദവിനൊപ്പം തന്നെയുണ്ടാകുമെന്നും നരേഷ് പ്രതികരിച്ചു.

ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ എസ്പി-കോണ്‍ഗ്രസ് സഖ്യം യാഥാര്‍ത്ഥ്യമായതിന് പിന്നാലെയാണ് അഗര്‍വാള്‍ പാര്‍ട്ടി വിടുന്ന വാര്‍ത്ത പുറത്തുവന്നത്.

ഞാന്‍ എങ്ങോട്ടും പോകാന്‍  ഉദ്ദേശിക്കുന്നില്ല. ഞാന്‍ അഖിലേഷ് യാദവിനൊപ്പം തന്നെയുണ്ടാകുമെന്നും നരേഷ് പ്രതികരിച്ചു. ബി.ജെ.പിയില്‍ ചേരുമെന്ന വാര്‍ത്തകളൊക്കെ അടിസ്ഥാനരഹിതമാണ്. യു.പി തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ ഇല്ലാതാക്കുകയെന്നതാണ് തന്റെ ലക്ഷ്യമെന്നും നരേഷ് അഗര്‍വാള്‍ പറഞ്ഞു.


സമാജ് വാദി പാര്‍ട്ടിക്കൊപ്പം നിന്ന് നരേഷ് തിരഞ്ഞെടുപ്പിനെ നേരിടില്ലെന്നും പാര്‍ട്ടിയില്‍ നരേഷ് തൃപ്തനല്ലെന്നുമായിരുന്നു നേരത്തെ വന്ന റിപ്പോര്‍ട്ടുകള്‍.

നരേഷ് അഗര്‍വാള്‍ ഇന്ന് ബി.ജെ.പിയില്‍ ചേരുമെന്നാണ് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നത്. വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ ആയിരുന്നു ഈ വാര്‍ത്ത പുറത്തുവിട്ടത്. നരേഷ് പാര്‍ട്ടി വിട്ടിരിക്കുകയാണെന്നും
ഇന്ന് ബി.ജെ.പിയില്‍ ചേരുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തത്.

കഴിഞ്ഞ ദിവസമാണ് ഉത്തര്‍ പ്രദേശില്‍ എസ്പി-കോണ്‍ഗ്രസ് സഖ്യം യാഥാര്‍ത്ഥ്യമായത്. ധാരണ പ്രകാരം എസ്പ് 298 മണ്ഡലങ്ങളിലും കോണ്‍ഗ്രസ് 105 സീറ്റുകളിലും മത്സരിക്കും.

We use cookies to give you the best possible experience. Learn more