| Thursday, 23rd October 2014, 11:45 am

കാശ്മീര്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ട 44,000 കോടി നല്‍കിയില്ല പകരം 745 കോടിയുടെ ഔദാര്യം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ശ്രീനഗര്‍: പ്രധാന മന്ത്രിയുടെ കാശ്മീര്‍ സന്ദര്‍ശനത്തോടനുബന്ധിച്ച് കശ്മീരിലെ പ്രളയ ബാധിത പ്രദേശങ്ങളുടെ പുനരുദ്ധാരണത്തിനു വേണ്ടി 745 കോടിയുടെ ധനസഹായം പ്രഖ്യാപിച്ചു.വിഘടനവാദികള്‍ നടത്തിയ ബന്ദില്‍ നിശ്ചലമായ കാശ്മീരിലാണ് ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ദീപാവലി ദിന കാശ്മീര്‍ സന്ദര്‍ശ്ശനം നടന്നത്.

്പ്രളയത്തില്‍ തകര്‍ന്ന വീടുകളുടെ പുനര്‍നിര്‍മ്മാണത്തിന് 570 കോടിരൂപയും ആശുപത്രികളുടെ നവീകരണത്തിന് 175 കോടി രൂപയും പ്രഖ്യാപിച്ചു.
എന്നാല്‍ ജമ്മു കശ്മീര്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ട 44,000 കോടി രൂപയുടെ സഹായം പ്രഖ്യാപിച്ചില്ല. ഈ ആവശ്യം ഇനിയും പരിശോധിക്കപ്പെടേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ഉച്ചക്ക് 2.10ന് പ്രത്യേക വിമാനത്തില്‍ ശ്രീനഗറിലെത്തിയ പ്രധാനമന്ത്രിയെ ഗവര്‍ണര്‍ എന്‍ എന്‍ വോഹ്ര, മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയും മറ്റു മന്ത്രിമാരും ചേര്‍ന്നു സ്വീകരിച്ചു. പ്രളയ ബാധിതര്‍ കച്ചവടക്കാര്‍ സാധാരണക്കാര്‍ സിക്ക്-പണ്ഡിറ്റ് ന്യൂനപക്ഷ വിഭാഗങ്ങള്‍ എന്നിവരുടെ പ്രതിനിധികളുമായും മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയുമായും ചര്‍ച്ച നടത്തി.

We use cookies to give you the best possible experience. Learn more