| Wednesday, 25th October 2017, 9:34 am

ഒരു കോടി രൂപ കോഴ വാഗ്ദാനം; ഗുജറാത്ത് ബി.ജെ.പി പ്രസിഡന്റിനെതിരെ കേസ് ഫയല്‍ ചെയ്ത് നരേന്ദ്ര പട്ടേല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

അഹമ്മദാബാദ്: പട്യാദാര്‍ സമരങ്ങളില്‍ നിന്നും വിട്ടുനില്‍ക്കാനും ബി.ജെ.പിയില്‍ ചേരാനുമായി 1 കോടി രൂപ വാഗ്ദാനം ചെയ്ത ബി.ജെ.പി ഗുജറാത്ത് പ്രസിഡന്റിനെതിരെ കേസ് ഫയല്‍ ചെയ്ത് പട്യാദാര്‍ അനാമത് ആന്ദോളന്‍ സമിതി നേതാവ് നരേന്ദ്ര പട്ടേല്‍.

ജിതു വഗാനിയ്‌ക്കെതിരെയാണ് കേസ് നല്‍കിയിരിക്കുന്നത്. തന്നെ ബി.ജെ.പിയില്‍  ചേര്‍ക്കാനായി ഇടനിലക്കാരനായി നിന്ന വരുണ്‍ പട്ടേലിനെതിരെയും കേസ് ഫയല്‍ ചെയ്തിട്ടുണ്ട്.

കഴിഞ്ഞയാഴ്ചയാണ് വരുണ്‍ പട്ടേല്‍ പട്യാദാര്‍ മൂവ്‌മെന്റില്‍ നിന്നും രാജിവെച്ച് ബി.ജെ.പിയില്‍ ചേര്‍ന്നത്.


Dont Miss മനുഷ്യാവകാശ ലംഘനത്തിനെതിരെ പരാതി; ഹാദിയയുടെ മൊഴിയെടുക്കാനാവില്ലെന്ന് പൊലീസിന് നിയമോപദേശം


ബി.ജെ.പി പ്രസിഡന്‍ര് വഗാനിയും ബി.ജെ.പിയുടെ യൂത്ത് വിങ് നേതാവ് റുത്വിക് പട്ടേലും പാര്‍ട്ടി വക്താവ് ഭാരത് പാണ്ഡയും വരുണ്‍ പട്ടേലും തന്നെ ഭീഷണിപ്പെടുത്തുകയും പാര്‍ട്ടിയില്‍ ചേരാനായി കൈക്കൂലി നല്‍കുകയായിരുന്നുവെന്നും നരേന്ദ്ര പട്ടേല്‍ പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ബി.ജെ.പി നേതാക്കളില്‍ നിന്നും ആദ്യഘഡുവായ പത്ത് ലക്ഷം രൂപ താന്‍ കൈപ്പറ്റിയത് അവരുടെ ഈ കളി ജനങ്ങളെ അറിയിക്കാന്‍ വേണ്ടിയാണെന്നും ബി.ജെ.പിയുടെ യഥാര്‍ത്ഥമുഖം ആളുകള്‍ക്ക് മുന്‍പില്‍ തുറന്നുകാട്ടാന്‍ വേണ്ടിയായിരുന്നെന്നും നരേന്ദ്ര പട്ടേല്‍ പറയുന്നു.

വരുണ്‍ പട്ടേലാണ് ബി.ജെ.പി നേതാക്കളുടെ അടുത്തേക്ക് എന്നെ കൊണ്ടുപോയത് ഒരുകോടി രൂപ നല്‍കാമെന്ന് പറഞ്ഞത്. ഞാന്‍ പത്ത് ലക്ഷം രൂപ കൈപറ്റിയത് അദ്ദേഹത്തിന്റെ കൈയില്‍ നിന്നാണ്. ഇത് അഴിമതിപ്പണമാണ്. ഞാന്‍ കഠിനാധ്വാനത്തിലൂടെ നേടിയെടുത്തതല്ല. അതുകൊണ്ട് തന്നെ ഈ പണം തിരിച്ചുനല്‍കും. ഞാന്‍ പട്യാദാര്‍ വിഭാഗത്തിന്റെ സമരമുന്നണിയില്‍ തന്നെ തുടര്‍ന്നുമുണ്ടാകും. – നരേന്ദ്ര പട്ടേല്‍ പറയുന്നു.

We use cookies to give you the best possible experience. Learn more