എം.ടി-മോഹന്‍ലാല്‍ ചിത്രം 'രണ്ടാമൂഴ'ത്തിന് പിന്തുണയുമായി മോദി; 'ഇന്ത്യയുടെ അഭിമാന ചിത്രത്തിനായി കാത്തിരിക്കുന്നെന്ന് മോദി'
അബുദാബി: എം.ടി. വാസുദേവന്‍ നായര്‍- മോഹന്‍ലാല്‍ കൂട്ടുകെട്ടിലൊരുങ്ങുന്ന ചിത്രം “രണ്ടാമൂഴ”ത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിന്തുണ. ചിത്രത്തിന്റെ നിര്‍മാതാവ് ബി. ആര്‍. ഷെട്ടിയെയാണ് പ്രധാനമന്ത്രി തന്റെ പിന്തുണ അറിച്ചത്. സംഘപരിവാര്‍ സഘടനകളുടെ ഭീഷണിയെത്തുടര്‍ന്ന് നിര്‍മ്മാതാവ് അയച്ച കത്തിന് മറുപടി നല്‍കവേയാണ് മോദി ചിത്രത്തിന് പിന്തുണ അറിയിച്ചത്.
Also read അന്യമതത്തില്‍പ്പെട്ട പെണ്‍കുട്ടിയ വിവാഹം കഴിക്കുന്നത് മതം മാറ്റാനെന്നു പറയുന്നവര്‍ കണ്ടു പഠിക്കണം അന്‍ഷിദയെയും ഗൗതമിനെയും
“ഇന്ത്യയുടെ അഭിമാനമായി മാറുന്ന ഈ ചിത്രത്തിനുവേണ്ടി താന്‍ കാത്തിരിക്കുകയാണെ”ന്നും മോദി ഷെട്ടിക്ക് അയച്ച കത്തില്‍ പറഞ്ഞു. മഹാഭാരത കഥയെ പശ്ചാത്തലമാക്കി എം.ടിയെഴുതിയ രണ്ടാമൂഴം എന്ന നോവലിന്റെ ചലച്ചിത്രാവിഷ്കാരമാണ് സിനിമ. ചിത്രത്തിന് “മഹാഭാരതം” എന്നു പേരിടാനുള്ള നീക്കത്തിനെതിരെ നേരത്തെ ഹിന്ദു ഐക്യവേദി രംഗത്ത് വന്നിരുന്നു.
എന്നാല്‍ ചിത്രം നോവലിന്റെ പേരില്‍ തന്നെയാകും മലയാളത്തില്‍ പ്രദര്‍ശനത്തിനെത്തുകയെന്ന് നേരത്തെ വാര്‍ത്താ സമ്മേളനത്തില്‍ സംവിധായകന്‍ ശ്രീകുമാറും നിര്‍മാതാവ് ബി.ആര്‍ ഷെട്ടിയും പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പ്രധാനമന്ത്രി ചിത്രത്തിന് പിന്തുണയറിയിച്ച് കത്തയച്ച വിവരം പുറത്ത് വരുന്നത്.
Dont miss പരാതി പറയാനെത്തിയ സഹോദരിമാര്‍ക്ക് നേരെ യു.പിയിലെ പൊലീസ് സ്റ്റേഷനില്‍ ലൈംഗികാതിക്രമം; വീഡിയോ
ചിത്രത്തിനുള്ള പിന്തുണ ഉറപ്പിക്കാന്‍ അണിയറ പ്രവര്‍ത്തകര്‍ ജൂണ്‍ ഏഴിന് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിനുള്ള സന്ദര്‍ശനാനുമതി ഇവര്‍ക്ക് ലഭിച്ചിട്ടുണ്ട്. മഹാഭാരതം എന്ന പേരില്‍ ചിത്രം പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി.ശശികല പറഞ്ഞിരുന്നു. ഇതിനിടെയാണ് പ്രധാനമന്ത്രി അഭിമാന ചിത്രത്തിനായി കാത്തിരിക്കുകയാണെന്ന് പറഞ്ഞത്.
പ്രധാനമന്ത്രിയുടെ മേക്ക് ഇന്‍ പദ്ധതി അനുസരിച്ചാവും ചിത്രം ഒരുക്കുക എന്നും നിര്‍മ്മാതാവ് ബി.ആര്‍ ഷെട്ടി പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ പറഞ്ഞിരുന്നു.