പ്രധാനമന്ത്രി നരേന്ദ്രമോദി മഹാബലിപുരത്തെ കടല്‍ക്കരയിലൂടെ നടന്ന് മാലിന്യം ശേഖരിച്ചതും കടലിനെ നോക്കി കവിതയെഴുതിയതും വലിയ വാര്‍ത്തകള്‍ക്കും പരിഹാസങ്ങള്‍ക്കും കാരണമായിരുന്നു. ഇതിന് പിന്നാലെ കവിത തമിഴിലേക്ക് പകര്‍ത്തി പ്രസിദ്ധീകരിച്ചിരിക്കുകയാണ് പ്രധാനമന്ത്രി.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
കടലിനോടുള്ള തന്റെ അഗാധ പ്രണയമായിരുന്നു മോദി കവിതയിലൂടെ പങ്കുവച്ചത്. രാജ്യം സാമ്പത്തിക പ്രതിസന്ധിയിലാഴ്ന്നിരിക്കുമ്പോള്‍ രാജ്യത്തിന്റെ പ്രധാനമന്ത്രി കടല്‍ക്കരയില്‍ കവിതയെഴുതുന്നതിന്റെ തിരക്കിലായിരുന്നെന്നാണ് ഉയര്‍ന്ന വലിയ വിമര്‍ശനം.
ട്വിറ്ററിലാണ് മോദി കവിതയുടെ തമിഴ് പരിഭാഷ ഉള്‍പ്പെടുത്തിയത്.
‘സാഗരമേ നിനക്കെന്റെ സ്‌നേഹവന്ദനം’ എന്ന് തുടങ്ങിയ കവിതയില്‍ കടലിന്റെ ഭംഗിയെക്കുറിച്ചും പ്രാധാന്യത്തെക്കുറിച്ചും മോദി വിവരിച്ചു. ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങുമായി അനൗപചാരിക കൂടിക്കാഴ്ചയ്ക്ക് തമിഴ്നാട്ടിലെ മഹാബലിപുരത്തെത്തിയപ്പോഴായിരുന്നു മോദി കവിത എഴുതിയത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ