|

പ്രളയദുരിതാശ്വാസത്തില്‍ ബീഹാറിന് പരിഗണന, കര്‍ണാടകത്തോട് അവഗണന; പ്രധാനമന്ത്രിയുടെ നടപടിയില്‍ കര്‍ണാടക ബി.ജെ.പിയില്‍ പ്രതിഷേധം

ഡൂള്‍ന്യൂസ് ഡെസ്‌ക്

പ്രളയബാധിത സംസ്ഥാനമായ ബീഹാറിനെ പ്രധാനമന്ത്രി കൂടുതല്‍ പരിഗണിക്കുന്നു എന്നാരോപിച്ച് കര്‍ണാടക ബി.ജെ.പിയില്‍ പ്രതിഷേധം. മറ്റൊരു പ്രളയബാധിത സംസ്ഥാനമായ കര്‍ണാടകത്തെ കുറിച്ച് ഒന്നും പറയാതിരിക്കുന്നു എന്നതാണ് പ്രതിഷേധമുന്നയിച്ച നേതാക്കളുടെ ആരോപണം.

ഇത് പാര്‍ട്ടി രാഷ്ട്രീയത്തിന് അപ്പുറത്താണ്. ഇത് ജനങ്ങളുടെ വികാരമാണ്. അതിനെ പരിഗണിച്ചേ പറ്റൂ. ബീഹാറിന് വേണ്ടി മോദി ട്വീറ്റ് ചെയ്യുന്നു. ഞങ്ങള്‍ക്ക് വേണ്ടി ചെയ്യുന്നില്ല. ഇതിന് എന്ത് മറുപടിയാണ് ജനങ്ങള്‍ക്ക് നല്‍കുക. ബി.ജെ.പി എം.എല്‍.എ എന്ന നിലയില്‍ എനിക്ക് ഉത്തരം പറഞ്ഞേ മതിയാവൂ. സോഷ്യല്‍ മീഡിയയിലൂടെയും ജനങ്ങള്‍ ചോദിക്കുന്നു. കാരണം കര്‍ണാടകയില്‍ ഇപ്പോള്‍ തെരഞ്ഞെടുപ്പില്ല എന്നാണ് എന്ത് കൊണ്ട് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തില്ല എന്ന് ചോദിക്കുമ്പോള്‍ ഞാന്‍ പറയുന്ന ഉത്തരം. ഇനിയും ഇത് തുടരുകയാണെങ്കില്‍ തെക്കേ ഇന്ത്യയിലെ അടിത്തറ നഷ്ടപ്പെടും. ഞങ്ങള്‍ക്കേ നഷ്ടപ്പെടൂ-ബി.ജെ.പി എം.എല്‍.എ ബസനഗൗഡ പാട്ടീല്‍ യത്‌നാല്‍ പ്രതികരിച്ചു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

സെപ്തംബര്‍ 30നാണ് പ്രധാനമന്ത്രി ബീഹാറിനെ കുറിച്ച് ട്വീറ്റ് ചെയ്തത്. ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറുമായി സംസാരിച്ചെന്നും സാധ്യമായ എല്ലാ സഹായങ്ങളും ബീഹാറിന് കേന്ദ്രം ചെയ്യുമെന്നായിരുന്നു ട്വീറ്റ്. കര്‍ണാടകത്തെ പ്രധാനമന്ത്രി തള്ളിക്കളയുകയാണെന്ന് ആരോപിച്ച് നിരവധി പേര്‍ സംസ്ഥാനത്ത് രംഗത്തെത്തിയിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഞങ്ങള്‍ എങ്ങനെ വടക്കേ കര്‍ണാടകത്തിലുള്ളവരെ അഭിമുഖീകരിക്കും. ഞങ്ങള്‍ ബി.ജെ.പി എം.പിയാണെന്നോ എം.എല്‍എമാരെന്നോ പറഞ്ഞാല്‍ അടിച്ചേക്കും.സംസ്ഥാന സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും തമ്മില്‍ എന്താണ് നടക്കുന്നതെന്ന് അറിയില്ല. എന്തായാലും കര്‍ണാടകത്തിലെ ജനങ്ങളാണ് അനുഭവിക്കുന്നതെന്നും യത്‌നാല്‍ പറഞ്ഞു.

Video Stories