പ്രധാനമന്ത്രി പദവിയില്‍ എത്തിയത് മുതല്‍ നരേന്ദ്രമോദി നടത്തിയത് 240 അനൗദ്യോഗിക യാത്രകള്‍; വ്യോമസേനയ്ക്ക് ബി.ജെ.പി നല്‍കിയത് 1.4 കോടി രൂപ: വ്യക്തതയില്ലാതെ കണക്കുകള്‍
ന്യൂദല്‍ഹി: നരേന്ദ്രമോദി പ്രധാനമന്ത്രി പദത്തിലെത്തിയത് മുതല്‍ 2019 ജനുവരി വരെ 240 അനൗദ്യോഗിക യാത്രകള്‍ നടത്തിയെന്നും അതില്‍ ബി.ജെ.പി 1.4 കോടി രൂപ ഇന്ത്യന്‍ വ്യോമസേനയ്ക്ക് നല്‍കിയെന്നും വിവരാവകാശ.
എന്നാല്‍ വ്യോമസേന ഏത് തരത്തിലുള്ള വിമാനമാണ് ഓരോ യാത്രക്കും ഉപയോഗിച്ചതെന്നോ എത്ര മണിക്കൂര്‍ യാത്ര ചെയ്‌തെന്നോ വ്യക്തമാക്കുന്നില്ല. ഇതില്‍ ഓരോ യാത്രയും എവിടേക്കാണ് എന്നതിനെ കുറിച്ചും എത്ര രൂപ ചെലവഴിച്ചു എന്നും മാത്രമേ പറയുന്നൂള്ളു.
ഇതില്‍ തന്നെ ചില സാഹചര്യങ്ങളില്‍ യാത്രക്കായ് ചെലവഴിച്ച തൂക വളരെ തുച്ഛമായാണ് കൊടുത്തിട്ടുള്ളത്.
ഉദാഹരണമായി 2019 ജനുവരി 15 ന് നടത്തിയ ബലഗീര്‍ -പതര്‍ചേര യാത്രക്ക് ബി.ജെ.പി ചെലവഴിച്ച തുക 744 രൂപയാണ്. എന്നാല്‍ സാധാരണ ഗതിയില്‍ ഒഡീഷയിലെ ബലഗീല്‍ ജില്ലയിലേക്കുള്ള യാത്രക്കുള്ള ടിക്കറ്റ് നിരക്ക് ഇതിലും വര്‍ധിക്കും.
2017 ഏപ്രില്‍ 27ന് നടത്തിയ ചണ്ഡിഗഢ്-ഷിംല-അന്നദലെ-ചണ്ഡിഗഢ് യാത്രക്ക് വെറും 845 രൂപയാണ് ഈടാക്കിയത്.
ചണ്ഡിഗഢ്-ഷിംല കൊമേഴ്‌സ്യല്‍ ടിക്കറ്റിന് 2500-5000 രൂപയാണ് ഈടാക്കുന്നത്. അപ്പോഴും ഇത് ഏത് തരത്തിലാണ് കണക്ക് കൂട്ടിയതെന്ന് വ്യക്തമല്ല.
എന്തിന്റെ മാനദണ്ഡത്തിലാണ് ഇത് കണക്ക് കൂട്ടിയതെന്ന് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് സ്‌ക്രോള്‍ ഏപ്രില്‍ 2 ന് പ്രധാനമന്ത്രിയുടെ ഓഫീസിലേക്കും ഏപ്രില്‍ അഞ്ചിന് ഇന്ത്യന്‍ വ്യോമസേനയിലേക്കും കത്തയിച്ചിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഏപ്രില്‍ 15 ന് പ്രതിരോധ മന്ത്രാലയത്തിനും കത്തയച്ചിരുന്നു. ഇന്നാല്‍ ഇതില്‍ എല്ലാത്തിനും ഇതുവരെയും മറുപടി ലഭിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രധാനമന്ത്രിയുടെ അനൗദ്യോഗിക യാത്രകള്‍ക്ക് പ്രതിരോധ വകുപ്പ് പുറത്തിറക്കിയ മാനദണ്ഡമനുസരിച്ച് പണം ബന്ധപ്പെട്ടവരില്‍നിന്ന് ഈടാക്കണമെന്നാണ് ചട്ടം. 2018 മാര്‍ച്ചിലാണ് നിരക്കുകള്‍ പുതുക്കിയത്. കൊമേഴ്‌സ്യല്‍ ടിക്കറ്റ് വില മാനദണ്ഡമാക്കിയാണ് നിരക്കുകള്‍ പുതുക്കിയത്. പ്രധാനമന്ത്രിക്ക് മാത്രമാണ് അനൗദ്യോഗിക യാത്രകള്‍ക്ക് വിമാനം ഉപയോഗിക്കാനുള്ള അധികാരം. അതും അടിയന്തര ഘട്ടങ്ങളില്‍ മാത്രമെന്നും ചട്ടത്തില്‍ വ്യക്തമാക്കുന്നുണ്ട്.
ബോയിങ് ബിസിനസ് ജെറ്റ്, എം1-17 വി.വി.ഐ.പി ഹെലികോപ്ടര്‍ വിമാനങ്ങള്‍ മാത്രമാണ് മോദി അനൗദ്യോഗിക യാത്രക്ക് ഉപയോഗിച്ചതെന്ന് ഐ.എ.എഫ് വ്യക്തമാക്കുന്നു. 2018ലെ പുതുക്കിയ നിരക്കനുസരിച്ച് ബി.ബി.ജെ വിമാനത്തിന് മണിക്കൂറിന് 14.7 ലക്ഷവും എം1-17 ഹെലികോപ്ടറിന് 4.3 ലക്ഷവുമാണ് നിരക്ക്.
2018 ലെ അസംബ്ലി തെരഞ്ഞെടുപ്പില്‍ ത്രിപുര, മേഘാലയ, നാഗാലാന്റ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഫെബ്രുവരിയിലും, കര്‍ണ്ണാടകയില്‍ മെയിലും ചത്തിസ്ഗണ്ഡ്, മധ്യപ്രദേശ്, മിസോറാം തുടങ്ങിയ സംസ്ഥാനങ്ങളില്‍ നവംബറിലും രാജസ്ഥാനിലും തെലങ്കാനയിലും ഡിസംബറിലും യാത്രചെയ്തിട്ടുണ്ട്.
ആര്‍.ടി.ഐയുടെ വിവരങ്ങള്‍ പ്രകാരം അതേ വര്‍ഷം 37 ദിവസത്തിനുള്ളില്‍ 69 അനൗദ്യോഗിക യാത്രകള്‍ നടത്തിയിട്ടുണ്ട്. 69 യാത്രകള്‍ക്കായി വ്യോമസേനക്ക് ബി.ജെ.പി നല്‍കിയിട്ടുള്‌ലത് 39.5 ലക്ഷം രൂപയാണ്. കൂടുതലും നവംബര്‍ 2018 ലാണ് യാത്രകള്‍ നടത്തിയിട്ടുള്ളത്.