കോണ്‍ഗ്രസ് മുക്തഭാരതമാണ് തന്റെ സ്വപ്നമെന്ന് പലപ്പോഴും പ്രഖ്യാപിച്ചിട്ടുള്ള നേതാവാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിനെ അധികാരത്തിലെത്തിക്കാതിരിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു.
എന്നാല്‍ ഒരിക്കല്‍ മോദി കോണ്‍ഗ്രസ് വളണ്ടിയറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. മോദി 69ാം വയസിലേക്ക് കടക്കവേ നിരവധി മാധ്യമങ്ങള്‍ ഈ ജീവിത കഥ റിപ്പോര്‍ട്ട് ചെയ്തു കഴിഞ്ഞു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ആറ് വയസ്സുള്ളപ്പോഴാണ് മോദി കോണ്‍ഗ്രസ് വളണ്ടിയറായത്. സ്വന്തം ഗ്രാമമായ വഡനഗറില്‍ പ്രാദേശിക കോണ്‍ഗ്രസ് നേതാവായ റാസിക്ദായ് ദവേയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച കോണ്‍ഗ്രസ് പരിപാടിയുടെ വളണ്ടിയറാവുകയാണ് മോദി ചെയ്തത്. പരിപാടിയുടെ വിജയത്തിന് വേണ്ടി ബാഡ്ജുകള്‍ വിറ്റ് പണം സ്വരൂപീക്കുകയും ചെയ്തു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
നരേന്ദ്രമോദിയുടെ ജീവിതത്തെ കുറിച്ച് എം.വി കാമത്തും കാലിന്ദി രന്ധേരിയും ചേര്‍ന്നെഴുതിയ മാന്‍ ഓഫ് ദ മൊമന്റ് എന്ന പുസ്തകത്തില്‍ ഈ സംഭവത്തെ കുറിച്ച് പറയുന്നു. വഡനഗറില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാവും മഹാത്മാ ഗാന്ധിയുടേയും വിനോഭ ഭാവെയുടെയും അനുയായിയായ ദ്വാരക ദാസ് ജോഷി ഇക്കാര്യം സ്ഥിരീകരിച്ചിട്ടുമുണ്ട്.