[]മധ്യപ്രദേശ്: മഹാത്മാഗാന്ധിയുടെ പേര് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി തന്റെ നേട്ടത്തിനായി ഉപയോഗിക്കുന്നുവെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ദ്വിഗ്‌വിജയ് സിങ്.
ഗാന്ധിയുടെ പേര് സ്വന്തം നേട്ടത്തിനായി ഉപയോഗിക്കാന്‍ മോഡിക്ക് യാതൊരു അവകാശവും ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
“”ഗാന്ധിയുടെ തത്വങ്ങങ്ങളിലും ആശയങ്ങളിലും ആകൃഷ്ടനായല്ല മോഡി അദ്ദേഹത്തിന്റെ പേര് പറയുന്നത്. മറിച്ച് ജനങ്ങള്‍ക്കിടയില്‍ സ്ഥാനം ലഭിക്കുന്നതിനാണെന്നും സിങ് രഘോഗറില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
സ്വാതന്ത്ര്യലബ്ദിക്ക് ശേഷം കോണ്‍ഗ്രസിനെ പിരിച്ചു വിടാന്‍ ആഹ്വാനം ചെയ്തയാളാണ് ഗാന്ധിജി എന്ന മോദിയുടെ വാദങ്ങളില്‍ യാതൊരു കഴമ്പുമില്ലെന്നും അദ്ദേഹം പറഞ്ഞു.
തെലങ്കാന വിഷയത്തോടനുബന്ധിച്ച എല്ലാ വിഷയങ്ങളും ചര്‍ച്ച ചെയ്യാന്‍ ഗ്രൂപ്പ് ഓഫ് മിനിസ്‌റ്റേഴ്‌സി(ജി.ഒ.എം)ന്റെ സമ്മേളനം ഉടന്‍ തുടങ്ങും.
എല്ലാ രാഷ്ട്രീയ പാര്‍ട്ടികളോടും കൂടിയാലോചിച്ചതിന് ശേഷം മാത്രമേ പ്രത്യേക തെലങ്കാന സംസ്ഥാനം രൂപീകരിക്കുന്നതില്‍ യു.പി.എ സര്‍ക്കാര്‍ തീരുമാനമെടുക്കു.
മധ്യപ്രദേശില്‍ അടുത്തിടെയുണ്ടായ മഴ വിളകളില്‍ നഷ്ടം വരുത്തിട്ടുണ്ടെന്നും അതില്‍ ബി.ജെ.പി സര്‍ക്കാര്‍ ഇതുവരെയും യാതൊരു സര്‍വേയും പ്രഖ്യാപിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.