| Friday, 17th May 2019, 8:47 pm

അച്ഛേദിന്‍ പോലൊരു വാര്‍ത്താ സമ്മേളനം; മോദിയുടെ, അല്ല അമിത് ഷായുടെ വാര്‍ത്താ സമ്മേളനത്തിന് ട്രോള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പ്രധാനമന്ത്രിയായതിന് ശേഷം ആദ്യമായി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാതിരുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് സോഷ്യല്‍മീഡിയ ട്രോള്‍.

എല്ലാ മാധ്യമങ്ങളും തത്സമയം പ്രക്ഷേപണം ചെയ്ത വാര്‍ത്താ സമ്മേളനത്തില്‍ മോദി സംസാരിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ‘പാര്‍ട്ടി അധ്യക്ഷന്‍ സംസാരിക്കുമ്പോള്‍ അച്ചടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകനായി ഞാനിവിടെ കേട്ടിരിക്കും, അധ്യക്ഷനാണ് ഞങ്ങള്‍ക്ക് എല്ലാം’ എന്ന് പറഞ്ഞ് മിണ്ടാതിരിക്കുകയാണ് അദ്ദേഹം ചെയ്തത്.

നിങ്ങളുടെ എല്ലാ ചോദ്യങ്ങള്‍ക്കും മോദി ഉത്തരം പറയണമെന്ന് നിര്‍ബന്ധമില്ലെന്ന് അമിത് ഷായും മാധ്യമപ്രവര്‍ത്തകരോട് പറയുകയുണ്ടായി.

ട്രോളുകള്‍

പ്രതീക്ഷ കൊടുത്ത് ഇന്ത്യക്കാരെ കാത്തു നിര്‍ത്തിച്ച ശേഷം നല്‍കാതിരിക്കുന്ന ‘അച്ഛേ ദിന്‍’ പോലൊരു ക്ലാസിക്ക് ഉദാഹരണമാണ് മോദിയുടെ ഇന്നത്തെ വാര്‍ത്താ സമ്മേളനമെന്നാണ് ട്രോളുകളിലൊന്ന് പറയുന്നത്.

മോദി നനയാതെ കുളിച്ചുവെന്ന് മറ്റൊരു ട്രോള്‍ പറയുന്നു. 17 മിനുട്ട് മിണ്ടാതിരുന്ന മോദിയ്ക്ക് ചുരുങ്ങിയത് ‘Please like, share this video and subscribe to BJP’s channel’ എന്നെങ്കിലും പറയാമായിരുന്നുവെന്ന് മറ്റൊരാള്‍ പറയുന്നു.

Latest Stories

We use cookies to give you the best possible experience. Learn more