| Thursday, 22nd December 2016, 1:26 pm

രാഹുല്‍ സംസാരിച്ചതുകൊണ്ട് രാജ്യം ഭൂകമ്പത്തില്‍ നിന്നും രക്ഷപ്പെട്ടു: രാഹുല്‍ഗാന്ധിയെ പരിഹസിച്ച് മോദി

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാരാണസി: മോദി അഴിമതി നടത്തിയതിന് തന്റെ പക്കല്‍ തെളിവുണ്ടെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.

രാഹുല്‍ഗാന്ധി പ്രസംഗിക്കാന്‍ പഠിച്ചെന്നും രാഹുല്‍ സംസാരിച്ചപ്പോള്‍ ഭൂകമ്പം ഉണ്ടായില്ലെന്നും മോദി പരിഹസിച്ചു. യു.പിയിലെ വാരാണസിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇവിടെ യുവ നേതാവുണ്ട്. അയാള്‍ ഇപ്പോള്‍ പ്രസംഗിക്കാന്‍ പഠിച്ചുവരികയാണ്. അദ്ദേഹം പ്രസംഗിക്കാന്‍ പഠിച്ചതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്.

അദ്ദേഹം സംസാരിച്ചിരുന്നില്ലെങ്കില്‍ ഒരുപക്ഷേ ഭൂമികുലുക്കം ഉണ്ടാകുമായിരുന്നു. അടുത്ത പത്തുവര്‍ഷത്തേക്ക് ജനങ്ങള്‍ നേരിടേണ്ട ഒരു ഭൂമികുലുക്കം. എന്തായാലും അദ്ദേഹം സംസാരിച്ചതുകൊണ്ട് രാജ്യം ഭൂകമ്പത്തില്‍ നിന്നും രക്ഷപ്പെട്ടു- മോദി പരിഹസിച്ചു.

പ്രതിപക്ഷം കള്ളപ്പണക്കാരെ സഹായിക്കുകയാണ്. അഴിമതിക്കാരോടൊപ്പം നില്‍ക്കുന്ന തരത്തില്‍ ചില രാഷ്ട്രീയപാര്‍ട്ടികളും നേതാക്കളും തരംതാഴുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. നോട്ട് നിരോധനതീരുമാനത്തില്‍ പാളിച്ചകള്‍ പറ്റയിട്ടില്ലെന്നും മോദി ആവര്‍ത്തിച്ചു.

ഇന്ത്യന്‍ സൈന്യം നമുക്ക് അഭിമാനമാണ്. എന്നാല്‍ അവരുടെ ധീരതയെ പോലും ചിലര്‍ ചോദ്യം ചെയ്യുന്നു. അങ്ങനെയൊരു വ്യവസ്ഥ നിലനില്‍ക്കുന്നത് നല്ലതാണോ എന്നും മോദി ചോദിച്ചു.

മോദി നേരിട്ട് അഴിമതി നടത്തിയതിന്റെ തെളിവ് തന്റെ പക്കലുണ്ടെന്നും താന്‍ അക്കാര്യം പറഞ്ഞാല്‍ ഭൂകമ്പമുണ്ടാകുമെന്നതുമായിരുന്നു രാഹുലിന്റെ പ്രസ്താവന. തന്നെ പാര്‍ലെന്റില്‍ സംസാരിക്കാന്‍ ഭരണപക്ഷം അനുവദിക്കാത്തത് ഇക്കാരണം കൊണ്ടാണെന്നും രാഹുല്‍ പറഞ്ഞിരുന്നു.

We use cookies to give you the best possible experience. Learn more