| Monday, 7th March 2016, 3:36 pm

പട്ടാളക്കാരേക്കാള്‍ ധീരരാണ് വ്യാപാരികള്‍: മോദിയുടെ പ്രസംഗം സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പട്ടാളക്കാരെക്കുറിച്ച് വാചാലനാവുന്ന മോദിക്കിതെന്തുപറ്റിയെന്നാണ് പലരുംചോദിക്കുന്നത്,

സംഗതി മറ്റൊന്നുല്ല അതിര്‍ത്തിയിലെ പട്ടാളക്കാരേക്കാള്‍ ധീരന്‍മാരാണ് വ്യാപാരികള്‍ എന്ന മോദിയുടെ പ്രസംഗമാണ് ഇപ്പോള്‍ വിവാദായിരിക്കുന്നത്

മോദി അടുത്തിടെ നടത്തിയ ഒരു പ്രസംഗത്തില്‍ വ്യാപാരികളെ പുകഴ്ത്തി അദ്ദേഹം രംഗത്തെത്തിയിരുന്നു. എന്നാല്‍ വ്യാപാരികളെ പുകഴ്ത്തിയപ്പോള്‍ ഇന്ത്യന്‍ സൈന്യത്തിന്റെ ധീരതയെ മോദി കുറച്ചുകാട്ടുകയായിരുന്നു.

അതിര്‍ത്തിയില്‍ നില്‍ക്കുന്ന ജവാന്മാരേക്കാള്‍ ധീരന്‍മാരാണ് വ്യാപാരികള്‍ എന്നായിരുന്നു മോദിയുടെ പ്രസംഗം,

ഇതിന്റെ വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയ വഴി പ്രചരിക്കുന്നത്. തുടര്‍ന്ന് മോദിക്കെതിരെ കടുത്ത ആക്രമണം തന്നെയാണ് സൈബര്‍ ലോകത്ത് നടക്കുന്നത്.


അതിര്‍ത്തിയില്‍ പട്ടാളക്കാര്‍ മരിച്ചുവീഴുമ്പോള്‍ ഇന്ത്യയുടെ പ്രധാനമന്ത്രി അവരെ നിന്ദിക്കുകയാണെന്ന് ഒരു വിഭാഗം പറയുന്നത്.

ദേശസ്‌നേഹികളായ ജവാന്‍മാരെക്കാളും അവിടെ ഇരട്ടി വിലയ്ക്ക് ഉത്പ്പന്നങ്ങള്‍ വിറ്റഴിക്കുന്ന വ്യാപാരികള്‍ തന്നെയാണ് യഥാര്‍ത്ഥ ഹീറോകള്‍ എന്നും ചിലര്‍ പരിഹസിക്കുന്നു.

ഇന്ത്യന്‍ സൈനികര്‍ക്ക് കൊടുക്കാന്‍ സാധിക്കുന്ന എക്കാലത്തെയും മികച്ച പ്രശംസയാണ് ഇതെന്നും ചിലര്‍ ട്വിറ്ററില്‍ കുറിക്കുന്നു.

We use cookies to give you the best possible experience. Learn more