| Wednesday, 6th March 2019, 5:43 pm

തീവ്രവാദവും ദാരിദ്രവും ഇല്ലാതാക്കാന്‍ ശ്രമിക്കുമ്പോള്‍ പ്രതിപക്ഷം എന്നെ പുറത്താക്കാന്‍ ശ്രമിക്കുകയാണ്: മോദി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: ഞാന്‍ തീവ്രവാദവും ദാരിദ്രവും ഇല്ലാതാക്കാന്‍ ശ്രമിക്കുമ്പോള്‍ പ്രതിപക്ഷം എന്നെ പുറത്താക്കാന്‍ ശ്രമിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കര്‍ണ്ണാടകയില്‍ റാലിയില്‍ സംസാരിക്കുകയായിരുന്നു മോദി.

” ആര്‍ക്കാണോ 125 കോടി ജനങ്ങളുടെ അനുഗ്രഹമുള്ളത്, അയാള്‍ എന്തിന് ആരെയെങ്കിലും ഭയക്കണം. അത് ഇന്ത്യക്കാരെയായാലും പാക്കിസ്ഥാനെ ആയാലും കള്ളന്മാരെയായാലും. ഇന്ത്യയും 125 കോടി ജനങ്ങളും എനിക്ക് അതിനുള്ള ശക്തി തന്നു.” മോദി പറഞ്ഞു.

കല്‍ബുര്‍ഗിയിലെ റാലിയില്‍ സംസാരിക്കവെ ഇന്ത്യന്‍ വ്യോമസേന ഫെബ്രുവരി 26 ന് നടത്തിയ വ്യോമാക്രമണം പാക്കിസ്ഥാനിലെ ഭീകരവാദകേന്ദ്രം ലക്ഷ്യം വച്ചുള്ളതായിരുന്നെന്നും മോദി പറഞ്ഞു.

ALSO READ: ബൊഫോഴ്‌സ് അഴിമതിക്കേസില്‍ വാദം കേള്‍ക്കുമ്പോഴും രേഖകള്‍ പരിശോധിക്കേണ്ടെന്ന് നിങ്ങള്‍ പറയുമോ; റഫാലില്‍ എ.ജിയും ജസ്റ്റിസ് കെ.എം ജോസഫും തമ്മില്‍ രൂക്ഷമായ വാദപ്രതിവാദം

“ലോകം പുതിയ തരത്തിലുള്ള കാഴ്ച്ചക്കാണ് സാക്ഷിയാവുന്നത്. അത് മോദിയുടേതല്ല, മറിച്ച് ഇന്ത്യയിലെ 125 കോടി ജനങ്ങളുടേതാണ്. ” മോദി പറഞ്ഞു

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള മഹാഗദ്ബന്ധന്‍ സഖ്യത്തെ കൃത്രിമം എന്നു കൂടി മോദി വിശേഷിപ്പിച്ചു. എച്ച്. ഡി കുമാരസ്വാമി റിമോര്‍ട്ട് കണ്‍ട്രോളില്‍ പ്രവര്‍ത്തിക്കുന്ന മുഖ്യമന്ത്രിയാണെന്നും കോണ്‍ഗ്രസ്- ജെ.ഡി.എസ്- സെക്കുലര്‍ സഖ്യം ജനങ്ങളുടെ മനസ്സില്‍ മായം ചേര്‍ക്കലാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.

We use cookies to give you the best possible experience. Learn more