പത്തനംതിട്ട: കോന്നിയില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസംഗം തുടങ്ങിയത് ശരണം വിളികളോടെ. സ്വാമിയെ ശരണമയ്യപ്പാ എന്ന് മുദ്രാവാക്യം മുഴക്കിയായിരുന്നു മോദിയുടെ പ്രസംഗം ആരംഭിച്ചത്.
ഇത് ശബരിമല അയ്യപ്പന്റെ മണ്ണാണെന്നും അദ്ദേഹം പറഞ്ഞു. ഇ. ശ്രീധരന്‍ കേരളരാഷ്ട്രീയത്തിന്റെ ഗതി നിര്‍ണയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിന്റെ രാഷ്ട്രീയ സാഹചര്യം മാറിയതായി അദ്ദേഹം പറഞ്ഞു. അടിയന്തിരാവസ്ഥക്കെതിരെ വിവിധ ആശയത്തില്‍ വിശ്വസിച്ചവര്‍ മുമ്പ് ഒന്നിച്ചു. സമാനമായ വികാരമാണ് കേരളത്തില്‍ ഇപ്പോള്‍ കാണുന്നത്.
ബി.ജെ.പിയെ അധികാരത്തിലേറ്റാന്‍ കേരളം തയ്യാറായിക്കഴിഞ്ഞുവെന്നും അദ്ദേഹം അവകാശപ്പെട്ടു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക