| Friday, 20th July 2018, 9:31 pm

എന്താണ് രാഹുലിന് പ്രധാനമന്ത്രിയുടെ കസേരയിൽ ഇരിക്കാൻ ഇത്ര ധൃതി: അവിശ്വാസ പ്രമേയ ചർച്ചയ്ക്ക് നരേന്ദ്ര മോദി മറുപടി പറയുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

അവിശ്വാസ പ്രമേയ ചർച്ചയ്ക്ക് ഒടുവിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മറുപടി പറയുന്നു.

പ്രതിപക്ഷത്തിന്റേത് വികസന വിരോധമാണെന്നും, അവിശ്വാസപ്രമേയം തള്ളിക്കളയണമെന്നും മറുപടി പ്രസംഗത്തിൽ മോദി പറഞ്ഞു.

തന്നെ കെട്ടിപിടിച്ച രാഹുലിന്റെ നടപടിയേയും മോദി പരിഹസിച്ചു.

എല്ലാവരും തന്നോട് കസേരയിൽ നിന്ന് ഏഴുന്നേൽ ക്കാൻ പറയുന്നു. എന്താണ് രാഹുലിന് പ്രധാനമന്ത്രിയുടെ കസേരയിൽ ഇരിക്കാൻ ഇത്ര ധൃതി? ധൃതി കാരണമാണോ തന്റെ ഇരിപ്പിടത്തിലേക്ക് ഓടി വന്നത്
പ്രധാന മന്ത്രി മറുപടി പ്രസംഗത്തിൽ ചോദിക്കുന്നു. ജനാധിപത്യത്തിൽ ധൃതി പാടില്ലെന്നും മോദി കൂട്ടിച്ചേർക്കുന്നുണ്ട്.

നേരത്തെ നരേന്ദ്ര മോദിയെ നിശിതമായി വിമര്‍ശിച്ച് കൊണ്ടായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പാര്‍ലിമെന്റിലെ പ്രസംഗം. പ്രസംഗത്തിന് ശേഷം രാഹുല്‍ ഗാന്ധി നരേന്ദ്ര മോദിയെ കെട്ടിപിടിച്ചത് നാടകീയ രംഗങ്ങള്‍ക്ക് വഴിയൊരുക്കി.

മോദിയെ കെട്ടിപിടിക്കുകയും, സഹ എം.പിമാരോട് കണ്ണിറുക്കുകയും ചെയ്ത രാഹുല്‍ ഗാന്ധിയുടെ നടപടി സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരുന്നു.

ടി.ഡി.പി നേതാവ് ജയദേവ് ഗല്ലയെ അഭിസംബോധന ചെയ്തുകൊണ്ടാണ് രാഹുല്‍ പ്രസംഗം ആരംഭിച്ചത്. ജയന്ത് സിന്‍ഹയുടെ വേദന തനിക്കു മനസിലാവും എന്നു പറഞ്ഞ് രാഹുല്‍ ആരംഭിച്ചു. ” 21ാം നൂറ്റാണ്ടിലെ രാഷ്ട്രീയ ആയുധത്തിന്റെ ഇരയാണ് നിങ്ങള്‍. നിങ്ങളെപ്പോലെ ഒരുപാട് ഇരകളുണ്ട്. “ജുംല സ്ട്രൈക്ക്” എന്നാണ് ആ ആയുധത്തെ വിളിക്കുന്നത്. കര്‍ഷകര്‍, ദളിതര്‍, ആദിവാസികള്‍, യുവാക്കള്‍, സ്ത്രീകള്‍ എന്നിവരെല്ലാം ഈ ആയുധത്തിന്റെ ഇരകളാണ്.രാഹുല്‍ പ്രസംഗത്തില്‍ പറഞ്ഞു.

ഇന്ത്യയിലെ യുവാക്കള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിശ്വസിച്ചു. അദ്ദേഹം നടത്തിയ എല്ലാ പ്രസംഗങ്ങളിലും പറഞ്ഞത് രാജ്യത്തെ രണ്ടുകോടി യുവാക്കള്‍ക്ക് ജോലി നല്‍കുമെന്നാണ്. പക്ഷേ വെറും നാലുലക്ഷം ജനങ്ങള്‍ക്കാണ് ജോലി ലഭിച്ചത്. ചൈന 24 മണിക്കൂറില്‍ 50000 ജോലി നല്‍കുന്നു. പക്ഷേ മോദി 24 മണിക്കൂറില്‍ നല്‍കുന്നത് വെറും 400 ജോലികള്‍ മാത്രമാണെന്നും രാഹുല്‍ പ്രസംഗത്തില്‍ മോദിയെ വിമര്‍ശിച്ച് കൊണ്ട് പറയുന്നുണ്ട്.

We use cookies to give you the best possible experience. Learn more