ലഖ്‌നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിനാഥിനെ പുകഴ്ത്തിയും യു.പിയിലെ മുന്‍ സര്‍ക്കാരുകളെ വിമര്‍ശിച്ചുമുള്ള കമന്റുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി.
ക്രിമിനലുകളും മാഫിയകളും മുന്‍പ് യു.പിയില്‍ ഗെയിം കളിക്കുകയായിരുന്നെന്നും എന്നാലിപ്പോള്‍ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ വന്നതിന് ശേഷം അവര്‍ ജയില്‍ ഗെയിമാണ് കളിക്കുന്നതെന്നുമായിരുന്നു മോദിയുടെ പ്രസ്താവന.
”മുന്‍പ് യു.പിയിലെ സര്‍ക്കാരുകളെല്ലാം അവരുടെതായ ഗെയിമുകളില്‍ തിരക്കിലായിരുന്നു. ക്രിമിനലുകളും മാഫിയകളും സംസ്ഥാനത്ത് ഗെയിം കളിക്കുകയായിരുന്നു.
ഇപ്പോള്‍ യോഗി ജിയുടെ സര്‍ക്കാര്‍ അതേ ക്രിമിനലുകള്‍ക്കൊപ്പം ജയില്‍-ജയില്‍ ഗെയിം കളിക്കുകയാണ്,” മോദി പറഞ്ഞു.
യു.പിയിലെ മീററ്റില്‍ മേജര്‍ ധ്യാന്‍ ചന്ദ് സ്‌പോര്‍ട്‌സ് യൂണിവേഴ്‌സിറ്റിയുടെ തറക്കല്ലിടല്‍ ചടങ്ങ് നിര്‍വഹിച്ച ശേഷം ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മോദി. ഞായറാഴ്ചയായിരുന്നു ചടങ്ങ്.
പ്രാദേശിക കായികപ്രതിഭകളെ മീററ്റ് അന്താരാഷ്ട്ര തലത്തിലേക്ക് ഉയര്‍ത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
700 കോടി ചെലവിട്ടാണ് മേജര്‍ ധ്യാന്‍ ചന്ദ് സ്‌പോര്‍ട്‌സ് യൂണിവേഴ്‌സിറ്റി നിര്‍മിക്കുന്നത്. സലവ, കൈലി എന്നീ ഗ്രാമങ്ങളിലായാണ് യൂണിവേഴ്‌സിറ്റി നിര്‍മിക്കുക.
യു.പിയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബി.ജെ.പിയുടെയും കോണ്‍ഗ്രസിന്റെ പ്രധാനപ്പെട്ട നിരവധി നേതാക്കള്‍ യു.പിയില്‍ തുടര്‍ച്ചയായി സന്ദര്‍ശനം നടത്തുകയാണ്. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കോടികളുടെ പദ്ധതികളാണ് ബി.ജെ.പി സര്‍ക്കാരുകള്‍ യു.പിയില്‍ പ്രഖ്യാപിക്കുന്നത്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Narendra Modi praises Yogi Adityanath government in Uttar Pradesh