| Monday, 21st November 2016, 3:55 pm

'സഭയ്ക്കു പുറത്തു പ്രസംഗിക്കുന്ന മോദി എന്തുകൊണ്ട് പാര്‍ലമെന്റില്‍ പ്രതിപക്ഷവുമായി സംവാദത്തിനെത്തുന്നില്ല?' ചോദ്യവുമായി പ്രതിപക്ഷം

ഡൂള്‍ന്യൂസ് ഡെസ്‌ക്


” പാര്‍ലമെന്റിനു പുറത്ത് പ്രധാനമന്ത്രി ഈ വിഷയത്തില്‍ സംസാരിക്കാറുണ്ട്. എന്തുകൊണ്ട് പ്രതിപക്ഷം പറയുന്നത് കേള്‍ക്കാന്‍ മോദി പാര്‍ലമെന്റിലേക്കു വരുന്നില്ല. ഈ വിഷയവുമായി ബന്ധപ്പെട്ട് സര്‍ക്കാറിനെ അറിയിക്കേണ്ട ഗുരുതരമായ ആശങ്കകള്‍ ഞങ്ങള്‍ക്കുണ്ട്.”


ന്യൂദല്‍ഹി: നോട്ടു നിരോധനവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പാര്‍ലമെന്റിന്റെ ഇരു സഭകളെയും പ്രക്ഷുബ്ധമാക്കുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സഭയിലെത്തണമെന്ന പ്രതിപക്ഷ ആവശ്യത്തിന് ശക്തിയേറുന്നു. മോദി സഭയിലെത്തി സഭാംഗങ്ങളുടെ ചോദ്യങ്ങള്‍ക്ക് വിശദീകരണം നല്‍കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.

ഈ വിഷയവുമായി ബന്ധപ്പെട്ട് അടിയന്തര പ്രമേയം പാസായിട്ടുണ്ടെന്നും ഈ പ്രശ്‌നം പ്രധാനമന്ത്രി സഭയിലിരിക്കെ ചര്‍ച്ച ചെയ്യണമെന്നതാണ് തങ്ങളുടെ ആവശ്യമെന്നും ലോക്‌സഭാ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു.


Also Read: മോദിയുടെ ഈ സര്‍ജിക്കല്‍ സ്‌ട്രൈക്കിന് ബിഗ് സല്യൂട്ട്: ഇതുണ്ടാക്കുന്ന എല്ലാ ബുദ്ധിമുട്ടും ഞാന്‍ സഹിക്കും, നിങ്ങളും സഹിക്കണം: മോഹന്‍ലാല്‍


” ഞങ്ങള്‍ ഈ പ്രശ്‌നത്തില്‍ ചര്‍ച്ച ആരംഭിക്കും. അതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി സഭയിലുണ്ടാവണമെന്ന് ആവശ്യപ്പെടുകയാണ്. എന്നാല്‍ ഈ വിഷയത്തില്‍ കേന്ദ്രത്തിന്റെ ഉദ്ദേശ്യം മറ്റൊന്നാണ്.” ഖാര്‍ഗെ പറയുന്നു.

മോദി സഭയിലിരിക്കെ വിഷയം ചര്‍ച്ച ചെയ്യണമെന്ന ആവശ്യവുമായി സി.പി.ഐ.യും രംഗത്തുവന്നു. പാര്‍ലമെന്റിനു പുറത്ത് ഈ വിഷയത്തില്‍ അഭിപ്രായം പറയുന്ന മോദി എന്തുകൊണ്ട് സഭയില്‍ ഇക്കാര്യം സംസാരിക്കാന്‍ തയ്യാറാവുന്നില്ലെന്ന് സി.പി.ഐ നേതാവ് ഡി. രാജ ചോദിക്കുന്നു.


Don”t Miss: ഫസല്‍ വധം: കാരായിമാര്‍ കുറ്റക്കാരല്ല; കൊല നടത്തിയത് തങ്ങളെന്ന് ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ കുറ്റസമ്മതം


” പാര്‍ലമെന്റിനു പുറത്ത് പ്രധാനമന്ത്രി ഈ വിഷയത്തില്‍ സംസാരിക്കാറുണ്ട്. എന്തുകൊണ്ട് പ്രതിപക്ഷം പറയുന്നത് കേള്‍ക്കാന്‍ മോദി പാര്‍ലമെന്റിലേക്കു വരുന്നില്ല. ഈ വിഷയവുമായി ബന്ധപ്പെട്ട് സര്‍ക്കാറിനെ അറിയിക്കേണ്ട ഗുരുതരമായ ആശങ്കകള്‍ ഞങ്ങള്‍ക്കുണ്ട്.” രാജ എ.എന്‍.ഐയോടു പറഞ്ഞു.

ശീതകാല സമ്മേളനം ആരംഭിച്ച ദിനം മുതല്‍ ഈ വിഷയവുമായി ബന്ധപ്പെട്ട ചൂടന്‍ ചര്‍ച്ചകള്‍ക്കു വേദിയാവുകയാണ് ഇരുസഭകളും.

We use cookies to give you the best possible experience. Learn more