| Friday, 31st May 2019, 1:08 pm

അമിത് ഷായ്ക്ക് ആഭ്യന്തരം, മുരളീധരന് വിദേശകാര്യസഹമന്ത്രിസ്ഥാനം; മോദി മന്ത്രിസഭയിലെ വകുപ്പുകള്‍ പ്രഖ്യാപിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: നരേന്ദ്രമോദിയുടെ രണ്ടാം എന്‍.ഡി.എ സര്‍ക്കാരിലെ മന്ത്രിമാരുടെ വകുപ്പുകള്‍ പ്രഖ്യാപിച്ചു. അമിത് ഷാ ആഭ്യന്തരമന്ത്രിയാകും. രാജ്‌നാഥ് സിംഗ് പ്രതിരോധമന്ത്രിയാകും.

നിര്‍മ്മലാ സീതാരാമന്‍ ധനകാര്യവും എസ്. ജയശങ്കര്‍ വിദേശകാര്യവകുപ്പും കൈകാര്യം ചെയ്യും. വി. മുരളീധരന് വിദേശകാര്യസഹമന്ത്രി സ്ഥാനമാണ്.

പ്രധാനപ്പെട്ട മന്ത്രിമാരും വകുപ്പുകളും:

പ്രധാനമന്ത്രി- നരേന്ദ്രമോദി

പ്രതിരോധം- രാജ്‌നാഥ് സിംഗ്

ആഭ്യന്തരം- അമിത് ഷാ

ധനകാര്യം-നിര്‍മ്മലാ സീതാരാമന്‍

വിദേശകാര്യം- എസ് ജയശങ്കര്‍

ഗതാഗതം- നിതിന്‍ ഗഡ്കരി

കെമിക്കല്‍ ആന്റ് ഫെര്‍ട്ടിലൈസേഴ്‌സ്- സദാനന്ദ ഗൗഡ

ഭക്ഷ്യം,പൊതുവിതരണം- രാംവിലാസ് പാസ്വാന്‍

കൃഷി-നരേന്ദ്രസിംഗ് തോമര്‍

നിയമം- രവിശങ്കര്‍ പ്രസാദ്

We use cookies to give you the best possible experience. Learn more