ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മനുഷ്യാവകാശവുമായി ബന്ധപ്പെട്ട അവകാശവാദത്തിന് തിരിച്ചടിയുമായി കോണ്‍ഗ്രസ്.
ഗുജറാത്ത് കാലം മുതല്‍ മോദി മനുഷ്യാവകാശങ്ങളെ പരിഹസിക്കുകയാണെന്നും ഇന്ത്യയിലെ ജനാധിപത്യ ഇടം ചുരുങ്ങിക്കൊണ്ടിരിക്കുകയാണെന്നും കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് വിമര്‍ശിച്ചു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റ പ്രതികരണം.
‘പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും അവരുടെ ഗുജറാത്ത് കാലം മുതല്‍ മനുഷ്യാവകാശങ്ങളെ പരിഹസിക്കുകയാണ്. ജുഡീഷ്യറിയെ വരെ രാഷ്ട്രീയ താല്‍പര്യത്തിന് വേണ്ടി ഉപയോഗിക്കുകയാണ്. രാജ്യത്തെ ജനാധിപത്യ ഇടം ചുരുങ്ങിക്കൊണ്ടിരിക്കുകയാണ്,’ അദ്ദേഹം ട്വീറ്റ് ചെയ്തു.
അതേസമയം, മനുഷ്യാവകാശ ലംഘനം നടക്കുന്നുണ്ടെന്ന് ആരോപിച്ച് ചിലര്‍ രാജ്യത്തിന്റെ പ്രതിച്ഛായ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് നരേന്ദ്ര മോദി നേരത്തെ ആരോപിച്ചിരുന്നു. ജനങ്ങള്‍ ഇത് തിരിച്ചറിയണമെന്നും മോദി പറഞ്ഞിരുന്നു.
ഇന്ത്യയില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ ചൂണ്ടിക്കാണിച്ച് അന്താരാഷ്ട്ര സംഘടനകള്‍ വരെ രംഗത്തുവന്ന സാഹചര്യത്തിലാണ് മോദിയുടെ പ്രതികരണം. എന്നാല്‍ ഏതെങ്കിലും ആളുകളുടേയോ സംഘടനകളെേുടയോ പേര് പരാമര്‍ശിക്കാതെയായിരുന്നു മോദി ആരോപണം ഉന്നയിച്ചത്.
ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ സ്ഥാപക ദിനത്തില്‍ സംസാരിക്കവേയായിരുന്നു മോദിയുടെ പ്രതികരണം.സാധാരണക്കാര്‍ക്ക് ശുചിമുറികളും, പാചക വാതകവും വൈദ്യുതിയും വീടും നല്‍കി അവരുടെ അവകാശങ്ങളെക്കുറിച്ച് അവബോധമുണ്ടാക്കിയെന്നും മോദി പറഞ്ഞു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
CONTENT HIGHLIGHTS : Narendra Modi making a mockery of human rights since his Gujarat days, accuses Congress