ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മനുഷ്യാവകാശവുമായി ബന്ധപ്പെട്ട അവകാശവാദത്തിന് തിരിച്ചടിയുമായി കോണ്‍ഗ്രസ്.
ഗുജറാത്ത് കാലം മുതല്‍ മോദി മനുഷ്യാവകാശങ്ങളെ പരിഹസിക്കുകയാണെന്നും ഇന്ത്യയിലെ ജനാധിപത്യ ഇടം ചുരുങ്ങിക്കൊണ്ടിരിക്കുകയാണെന്നും കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് വിമര്‍ശിച്ചു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റ പ്രതികരണം.
‘പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും അവരുടെ ഗുജറാത്ത് കാലം മുതല്‍ മനുഷ്യാവകാശങ്ങളെ പരിഹസിക്കുകയാണ്. ജുഡീഷ്യറിയെ വരെ രാഷ്ട്രീയ താല്‍പര്യത്തിന് വേണ്ടി ഉപയോഗിക്കുകയാണ്. രാജ്യത്തെ ജനാധിപത്യ ഇടം ചുരുങ്ങിക്കൊണ്ടിരിക്കുകയാണ്,’ അദ്ദേഹം ട്വീറ്റ് ചെയ്തു.
അതേസമയം, മനുഷ്യാവകാശ ലംഘനം നടക്കുന്നുണ്ടെന്ന് ആരോപിച്ച് ചിലര്‍ രാജ്യത്തിന്റെ പ്രതിച്ഛായ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് നരേന്ദ്ര മോദി നേരത്തെ ആരോപിച്ചിരുന്നു. ജനങ്ങള്‍ ഇത് തിരിച്ചറിയണമെന്നും മോദി പറഞ്ഞിരുന്നു.
The PM & HM have made a mockery of human rights since their Gujarat days. Now they are joined in the jugalbandi by Chairman of NHRC no less, a judge who sat in judgment on his own earlier order and claimed no conflict of interest. The democratic space in India continues to shrink
— Jairam Ramesh (@Jairam_Ramesh) October 12, 2021