ന്യൂദല്‍ഹി: ലോക്ക് ചെയ്ത അക്കൗണ്ടുകള്‍ ഒഴിവാക്കുന്നതിന്റെ ഭാഗമായി ട്വിറ്റര്‍ നടത്തിയ “തൂത്തുവാരലില്‍” പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അക്കൗണ്ടിന് മൂന്ന് ലക്ഷത്തിലേറെ ഫോളോവേഴ്‌സ് നഷ്ടമായി. സജീവമല്ലാത്തതും ലോക്ക് ചെയ്യപ്പെട്ടതുമായ അക്കൗണ്ടുകള്‍ പിന്‍വലിക്കുമെന്ന് ട്വിറ്റര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
ഇതോടെ മോദിയുടെ ഫോളോവേഴ്‌സ് 43.4 മില്യണില്‍ നിന്ന് 43.1 മില്യണായി ചുരുങ്ങി. സോഷ്യല്‍ബ്ലേഡ്.കോമിന്റെ കണക്കുപ്രകാരം മോദിയുടെ വ്യക്തിഗതമായ അക്കൗണ്ടിന് 2,84,746 ഫോളോവേഴ്‌സും പ്രധാനമന്ത്രിയുടെ ഒഫീഷ്യല്‍ അക്കൗണ്ടിന് 1,40,635 ഫോളോവേഴ്‌സുമാണ് നഷ്ടമായത്.
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ അക്കൗണ്ടിന് 17503 ഫോളോവേഴ്‌സും ശശി തരൂര്‍ എം.പിയുടെ അക്കൗണ്ടിന് 1,51,509 ഫോളോവേഴ്‌സുമാണ് നഷ്ടമായത്.
സുഷമാ സ്വരാജിന് 74132 ഫോളോവേഴ്‌സും നഷ്ടമായിട്ടുണ്ട്.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് 1 ലക്ഷം ഫോളോവേഴ്‌സും മുന്‍ പ്രസിഡന്റ് ബരാക് ഒബാമയ്ക്ക് 4 ലക്ഷം ഫോളോവേഴ്‌സും നഷ്ടമായി.
WATCH THIS VIDEO: