ബംഗളൂരു: രാഹുല്‍ ഗാന്ധിയ്ക്ക് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയും ദക്ഷിണേന്ത്യയില്‍ മത്സരിക്കാനൊരുങ്ങുന്നു. ഉത്തര്‍പ്രദേശിലെ വാരാണസിയ്ക്ക് പുറമെ കര്‍ണാടകയിലെ ബംഗളൂരു സൗത്തില്‍ മോദി മത്സരിച്ചേക്കുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
കര്‍ണാടകയിലെ 28 മണ്ഡലങ്ങളില്‍ 23 ലെയും സ്ഥാനാര്‍ഥികളെ ബി.ജെ.പി പ്രഖ്യാപിച്ചുവെങ്കിലും ബംഗളൂരു സൗത്തിലെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടില്ല.
അന്തരിച്ച കേന്ദ്രമന്ത്രി എച്ച്.എന്‍. അനന്ത്കുമാറിന്റെ മണ്ഡലമാണു ബംഗളൂരു സൗത്ത്. ഇവിടെ അനന്ത്കുമാറിന്റെ ഭാര്യ തേജസ്വിനി അനന്തകുമാര്‍ പ്രചാരണം തുടങ്ങിയിട്ടുണ്ട്. എന്നാല്‍ മോദി വരികയാണെങ്കില്‍ തേജസ്വനി പിന്‍മാറും.
ALSO READ: കുറച്ചുകൂടി പോയാല്‍ ശ്രീലങ്കയില്‍ ലാന്‍ഡ് ചെയ്യാം; രാഹുലിനെ പരിഹസിച്ച് കണ്ണന്താനം
മോദി 2014 ലും 2 മണ്ഡലങ്ങളില്‍ മത്സരിച്ചിരുന്നു. വാരാണസിയിലും ഗുജറാത്തിലെ വഡോദരയിലും.
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും രണ്ട് സീറ്റില്‍ മത്സരിക്കാനുള്ള തയ്യാറെടുപ്പിലാണ്. അമേഠിയ്ക്ക് പുറമെ കേരളത്തിലെ വയനാട്ടില്‍ നിന്ന് ജനവിധി തേടിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ ഇത് സംബന്ധിച്ച് വ്യക്തമായ സൂചനകള്‍ തന്നിട്ടുണ്ടെങ്കിലും അന്തിമതീരുമാനമായിട്ടില്ല. കര്‍ണാടകയിലും തമിഴ്‌നാട്ടിലും രാഹുല്‍ മത്സരിക്കണമെന്ന ആവശ്യവും ഇതിനോടകം ഉയര്‍ന്നിട്ടുണ്ട്.
WATCH THIS VIDEO: