| Wednesday, 10th February 2021, 8:24 am

ഇഹ്‌സാന്‍ ജാഫ്രി എത്ര തവണ വിളിച്ചു; നിങ്ങളാ വിളി കേട്ടിരുന്നെങ്കില്‍ പാര്‍ലമെന്റില്‍ കയ്യടിക്കാന്‍ അദ്ദേഹവും ഉണ്ടാകുമായിരുന്നു

സുധാ മേനോൻ

ഏറെ വൈകാരികമായ പ്രസംഗം ആയിരുന്നു ഇന്ന് പ്രധാനമന്ത്രിയുടേത്. കാശ്മീരില്‍ ഭീകരാക്രമണം നടന്നപ്പോള്‍ അവിടെ കുടുങ്ങിപ്പോയ ഗുജറാത്തികളെ തിരികെയെത്തിക്കുവാന്‍ ഗുലാം നബി ആസാദും, പ്രണബ് മുഖര്‍ജിയും നടത്തിയ ശ്രമങ്ങള്‍ അദ്ദേഹം ഓര്‍മിച്ചതു ഹൃദയസ്പര്‍ശിയായിരുന്നു…

ഞാനപ്പോള്‍ വെറുതെ ആ രാത്രി ഓര്‍ത്തുപോയി. ഒരിക്കല്‍ ഇതേ പാര്‍ലമെന്റിലെ അംഗമായിരുന്ന  എന്ന മുതിര്‍ന്ന കോണ്ഗ്രസുകാരന്‍, ഇഹ്‌സാന്‍ ജാഫ്രി 2002ലെ ആ ശപിക്കപ്പെട്ട രാത്രിയില്‍ തനിക്ക് ചുറ്റും കൂടിയ ഗുല്‍ബര്‍ഗ സൊസൈറ്റിയിലെ പേടിച്ചരണ്ട സാധു മനുഷ്യരെ രക്ഷിക്കാന്‍ മോദിയും അദ്വാനിയും അടക്കം എത്രപേരെ വിളിച്ചു!

ദല്‍ഹിയിലേക്കും, ഗാന്ധി നഗറിലേക്കും മാറി മാറി..അദ്ദേഹവും ചുറ്റും കൂടിയ മനുഷ്യരും ഗുജറാത്തികള്‍ തന്നെ ആയിരുന്നില്ലേ? അന്ന് ‘അധികാരം’ നൈതികമായി, അതിലേറെ വെറും മനുഷ്യസ്‌നേഹത്തിന്റെ അടയാളമായി എങ്കിലും ഉപയോഗിച്ചിരുന്നുവെങ്കില്‍, ഇപ്പോള്‍ ഇന്ന് ആ സഭയില്‍ ഒരു പക്ഷെ ഇഹ്‌സാന്‍ ജാഫ്രിയും ഉണ്ടാകുമായിരുന്നു കൈയ്യടിക്കാന്‍.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: How many times Ehsan Jafri called you to protect those poor people in Gulbarga Society; Sudhamenon asks to modi

സുധാ മേനോൻ

We use cookies to give you the best possible experience. Learn more