തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടേയും മുന്‍പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടേയും രാഷ്ട്രീയ കരുനീക്കങ്ങളിലെ സാമ്യതകള്‍ ചൂണ്ടിക്കാട്ടി അഡ്വ. ജയശങ്കര്‍. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണോ പരകായ പ്രവേശം ചെയ്ത ഇന്ദിരാഗാന്ധിയാണോ എന്ന ചോദ്യവുമായാണ് ജയശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
ഇന്ദിരാജി 1969ല്‍ സ്വകാര്യ ബാങ്കുകള്‍ ദേശസാത്കരിച്ചു. മുന്‍ നാട്ടുരാജാക്കന്മാരുടെ പ്രിവിപഴ്‌സ് നിര്‍ത്തലാക്കി. ഗരീബി ഹഠാവോ മുദ്രാവാക്യം മുഴക്കി 1971ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് ജയിച്ചു.
പാകിസ്ഥാനെ യുദ്ധത്തില്‍ തോല്പിച്ച് 72ലെ നിയമസഭാ തെരഞ്ഞെടുപ്പുകളും ജയിച്ചു. ഇപ്പോള്‍ നരേന്ദ്രമോദിയാക്കെട്ടെ സര്‍ജിക്കല്‍ സ്‌ട്രൈക്കു നടത്തിയും നോട്ടു പിന്‍വലിച്ചും തെരഞ്ഞെടുപ്പ് ജയിച്ചു.
1983-84 കാലത്ത് ഇന്ദിര സിക്കിം, ജമ്മു കശ്മീര്‍, ആന്ധ്ര മുഖ്യമന്ത്രിമാരെ അട്ടിമറിച്ച അതേ രീതിയിലാണ് സമീപകാലത്ത് മോദി അരുണാചല്‍, ഉത്തരാഖണ്ഡ് അട്ടിമറികള്‍ നടത്തിയതെന്നും ജയശങ്കര്‍ പറയുന്നു.
അഡ്വ. ജയശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റ്
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണോ പരകായ പ്രവേശം ചെയ്ത ഇന്ദിരാഗാന്ധിയാണോ?
ഇന്ദിരാജി 1969ല്‍ സ്വകാര്യ ബാങ്കുകള്‍ ദേശസാത്കരിച്ചു, മുന്‍ നാട്ടുരാജാക്കന്മാരുടെ പ്രിവിപഴ്‌സ് നിര്‍ത്തലാക്കി. ഗരീബി ഹഠാവോ മുദ്രാവാക്യം മുഴക്കി 1971ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് ജയിച്ചു. പാകിസ്ഥാനെ യുദ്ധത്തില്‍ തോല്പിച്ച് 72ലെ നിയമസഭാ തെരഞ്ഞെടുപ്പുകളും ജയിച്ചു.
നരേന്ദ്രമോദി സര്‍ജിക്കല്‍ സ്‌ട്രൈക്കു നടത്തിയും നോട്ടു പിന്‍വലിച്ചും തെരഞ്ഞെടുപ്പ് ജയിച്ചു.
1983-84 കാലത്ത് ഇന്ദിര സിക്കിം, ജമ്മു കശ്മീര്‍, ആന്ധ്ര മുഖ്യമന്ത്രിമാരെ അട്ടിമറിച്ച അതേ രീതിയിലാണ് സമീപകാലത്ത് മോദി അരുണാചല്‍, ഉത്തരാഖണ്ഡ് അട്ടിമറികള്‍ നടത്തിയത്.
1982മേയില്‍ ഹരിയാണ നിയമസഭാ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റു നേടിയത് ലോക്ദള്‍- ബിജെപി സഖ്യമായിരുന്നു. പക്ഷേ ഗവര്‍ണര്‍ ക്ഷണിച്ചത് കോണ്‍ഗ്രസിനെ. ഇതാ, അത് ഗോവയിലും മണിപ്പുരിലും ആവര്‍ത്തിക്കുന്നു.
മോദി സാര്‍ ഇനി രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമോ, രാഹുല്‍ ഗാന്ധിയടക്കമുളള പ്രതിപക്ഷ നേതാക്കളെ ജയിലില്‍ അടയ്ക്കുമോ? കാത്തിരുന്നു കാണാം.