ന്യൂദല്‍ഹി: സി.ബി.ഐ ഡയറക്ടര്‍മാരെ മാറ്റിയ നടപടിയില്‍ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. റാഫേല്‍ ഇടപാടില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പങ്ക് അന്വേഷിക്കുന്നതു തടയുന്നതിനാണു സി.ബി.ഐ മേധാവി അലോക് വര്‍മയെ നിര്‍ബന്ധിത അവധി നല്‍കി അയച്ചതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.
ചൊവ്വാഴ്ച ഏറെ വൈകിയുണ്ടായ നടപടി സര്‍ക്കാരിന്റെ പരിഭ്രാന്തമായ പ്രതികരണമായിരുന്നു. പ്രധാനമന്ത്രിയുടെ മാനസിക നില മനസ്സിലാകുന്നുണ്ട്. റാഫേലില്‍ സി.ബി.ഐ അന്വേഷണം തുടങ്ങുമ്പോള്‍ തന്നെ പ്രധാനമന്ത്രി സ്ഥാനം നഷ്ടമാകുമെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നെന്നും രാഹുല്‍ പറഞ്ഞു.
ALSO READ: എയര്‍സെല്‍ മാക്‌സിസ് അഴിമതി; ചിദംബരത്തേയും മകനേയും പ്രതിചേര്‍ത്തു
അലോക് വര്‍മയെ സി.ബി.ഐ ഡയറക്ടര്‍ സ്ഥാനത്തുനിന്ന് നീക്കിയത് നിയമവിരുദ്ധമാണ്. സി.ബി.ഐ ഡയറക്ടറെ നിയമിച്ച പാനലിനു മാത്രമെ അതിന് അധികാരമുള്ളു. പ്രധാനമന്ത്രി, ചീഫ് ജസ്റ്റിസ്, പ്രതിപക്ഷ നേതാവ് എന്നിവര്‍ ഉള്‍പ്പെട്ടതാണ് പാനല്‍.
അലോക് വര്‍മ റാഫേല്‍ ഇടപാടില്‍ അന്വേഷണം തുടങ്ങിയതു തന്നെയാണ് നടപടിക്കു പിന്നിലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേന്ദ്രസര്‍ക്കാര്‍ എല്ലാവര്‍ക്കെതിരെയും ചാരപ്രവര്‍ത്തനം നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.
WATCH THIS VIDEO: