ന്യൂദല്‍ഹി: അധികാര കേന്ദ്രങ്ങള്‍ തനിക്ക് നന്മ ചെയ്യാനുള്ള വഴിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഓപ്പണ്‍ മാഗസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ചിലര്‍ക്ക് പ്രധാനമന്ത്രിപദവും മുഖ്യമന്ത്രിപദവും വലിയ അധികാര കേന്ദ്രങ്ങളായിരിക്കും. എന്നാല്‍, തനിക്ക് അത് നന്മ ചെയ്യാനുള്ള വഴി മാത്രമാണെന്ന് മോദി അവകാശപ്പെട്ടു.
സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം കൊണ്ടാണ് താന്‍ രാഷ്ട്രീയത്തിലെത്തിയതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം വിമര്‍ശനങ്ങള്‍ക്ക് താന്‍ വലിയ പ്രാധാന്യം കൊടുക്കാറുണ്ടെന്നും മോദി പറഞ്ഞു.
ഗൗരവകരമായ വിമര്‍ശനം ഇപ്പോള്‍ ഉണ്ടാവുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. വിമര്‍ശനമെന്നത് ആരോപണങ്ങള്‍ മാത്രമായി ചുരുങ്ങിയിരിക്കുന്നുവെന്നും മോദി പറഞ്ഞു.
‘വിമര്‍ശനം ഉന്നയിക്കുന്നതിന് കഠിനാധ്വാനവും ഗവേഷണവും ആവശ്യമാണ്. ആളുകളെല്ലാം ആരോപണം മാത്രമാണ് ഉന്നയിക്കുന്നത്,’ മോദി കൂട്ടിച്ചേര്‍ത്തു.
വിമര്‍ശനം ഉന്നയിക്കാന്‍ അവര്‍ക്ക് സമയമില്ലായിരിക്കാമെന്നും ഇതിനാല്‍ താന്‍ വിമര്‍ശകരെ മിസ് ചെയ്യുകയാണെന്നും മോദി പറഞ്ഞു.
തന്റെ ജോലികളെ കൃത്യമായി വിലയിരുത്തുന്നയാള്‍ക്ക് അതിനെ കുറിച്ച് ആക്ഷേപമുണ്ടാവില്ല. അധികാരത്തിന്റെ ലോകത്ത് നിന്ന് എപ്പോഴും മാറി നടക്കാനാണ് തനിക്ക് താല്‍പര്യമെന്നും അദ്ദേഹം പറഞ്ഞു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Narendra Modi about Prime Ministership