[]അഹമ്മദാബാദ്: ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥിയായി തിരഞ്ഞെടുക്കപ്പെട്ട നരേന്ദ്ര മോഡി ഗാന്ധിയന്‍ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന സോഷ്യലിസ്റ്റ് നേതാവണെന്ന് മുന്‍ ചീഫ് ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യര്‍.
മോഡിക്ക് ജന്മദിനാശംസകള്‍ നേര്‍ന്നുകൊണ്ടുള്ള കത്തിലാണ് കൃഷ്ണയ്യര്‍ ഇക്കാര്യം പറയുന്നത്. ഗുജറാത്ത് ഇന്‍ഫര്‍മേഷന്‍ ഡിപ്പാര്‍ട്‌മെന്‍ാണ് കത്ത് പുറത്ത് വിട്ടത്.
മോഡി ഒരു സോഷ്യലിസ്റ്റാണ്. ഗാന്ധിയന്‍ മൂല്യങ്ങളും അദ്ദേഹം ഉയര്‍ത്തിപ്പിടിക്കുന്നുണ്ട്. ഞാനും സോഷ്യലിസ്റ്റായതിനാല്‍ മോഡിയെ പിന്തുണക്കുന്നു.
പ്രധാനമന്ത്രി പദത്തില്‍ മോഡി ഇന്ത്യന്‍ ജനതയുടെ പ്രതീക്ഷകള്‍ കാക്കുമെന്നും കൃഷ്ണയ്യര്‍ പറയുന്നു.
നേരത്തേ, ഗുജറാത്ത് കലാപം അന്വേഷിക്കാന്‍ സിറ്റിസണ്‍ ട്രൈബ്യൂണലിന് നേതൃത്വം നല്‍കിയ വി.ആര്‍ കൃഷ്ണയ്യര്‍ മോഡി കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. നൂറ് കണക്കിന് മുസ്‌ലീങ്ങള്‍ കൊല്ലപ്പെട്ട കലാപത്തിന്റെ ആസൂത്രകന്‍ മോഡിയാണെന്നായിരുന്നു കൃഷ്ണയ്യരുടെ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്.
പിന്നീട് മോഡിയെ അനുകൂലിച്ചും കൃഷ്ണയ്യര്‍ രംഗത്തെത്തിയിരുന്നു.