ലോകമെമ്പാടും ആഘോഷിക്കപ്പെട്ടെങ്കിലും ഭാരതത്തില്‍ സവിശേഷമായി കൊണ്ടാടപ്പെട്ട ഒന്നാണ് സ്വാമി വിവേകാനന്ദന്റെ 150 ാം ജയന്തി. നരേന്ദ്ര മോദിയെപ്പോലൊരു കാവി ഹിറ്റ്‌ലര്‍ മഹാത്മാഗാന്ധി രാഷ്ട്രപിതാവായ മതേതര ജനാധിപത്യ ഭാരതത്തിന്റെ പ്രധാനമന്ത്രിയാകാന്‍ കോപ്പുകൂട്ടി വരുന്ന ഒരു രാഷ്ട്രീയകാലാവസ്ഥയിലാണ് നരേന്ദ്രനാഥ ദത്ത് എന്ന സ്വാമിവിവേകാനന്ദന്റെ 150 ാം ജയന്തി രാജ്യമെമ്പാടും കൊണ്ടാടിയത്.
എസ്സേയസ്/ സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി
കഴിഞ്ഞ വര്‍ഷം ഉണ്ടായ ലോക ശ്രദ്ധേയമായ രണ്ട് ആത്മീയ സംഭവങ്ങള്‍ വിവേകാനന്ദ സ്വാമികളുടെ 150 ാം ജയന്തിയും ക്രൈസ്തവസഭിയുടെ ആഗോള ഇടയസ്ഥാനത്ത് ഫ്രാന്‍സിസ് മാര്‍പാപ്പ അവരോധിതനായതുമാണ്.
യൂറോപ്യന്‍ അല്ലാത്തൊരാള്‍ മാര്‍പാപ്പാ സ്ഥാനത്ത് എത്തുന്നത് ആദ്യമായാണ് എന്ന പ്രത്യേകതയ്‌ക്കൊപ്പം വിമോചന ദൈവശാസ്ത്രത്തോട് ആഭിമുഖ്യമുള്ളയൊരാള്‍ മാര്‍പാപ്പ സ്ഥാനത്തേക്ക് നിയോഗിതനായി എന്നതും ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സ്ഥാനാരോഹണത്തില്‍ ഉണ്ട്.
ആഗോളീകരണം ഉദാരീകരണം എന്നൊക്കെ അറിയപ്പെട്ടുവരുന്ന മുതലാളിത്ത സാമ്പത്തിക നയങ്ങള്‍ക്കെതിരെ ജറുസലേം ദേവാലയത്തില്‍ നിന്ന് പൊന്‍ വാണിഭക്കാരേയും കൊള്ളപ്പലിശക്കാരേയും പുറത്താക്കുവാന്‍ യേശുക്രിസ്തു കയ്യിലേന്തിയ ചാട്ടയുടെ ചുഴറ്റല്‍ ശക്തിയുള്ള ഭാഷയില്‍ തന്നെ ഫ്രാന്‍സിസ് മാര്‍പാപ്പ പ്രതികരിക്കുകയും ചെയ്തു.
ചൂഷണ രഹിതമായ ബദല്‍സമ്പദ് വ്യവസ്ഥയെ പ്രത്യാശയോടെ ഉറ്റുനോക്കുന്നവര്‍ക്കെല്ലാം ആവേശം പകരുന്നതായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആഗോളീകരണത്തിനെതിരായ നിലപാടുകള്‍.
ക്രൈസ്തവസഭയോട് ക്രൈസ്തവേതര്‍ക്കും മതരഹിതര്‍ക്കും പോലും ബഹുമാനം അധികരിപ്പിക്കുന്ന സമീപനങ്ങള്‍ പുലര്‍ത്തുന്ന നിലപാടുകള്‍ അവതരിപ്പിക്കുന്ന ഫ്രാന്‍സിസ് മാര്‍പാപ്പ 2013 ലെ ഏറ്റവും വലിയ ആഗോള പ്രത്യാശാപുരുഷനാണ്.
ക്രൈസ്തവ സഭയില്‍ പുതിയ കീഴ്‌വഴക്കം സൃഷ്ടിച്ചുകൊണ്ടാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സ്ഥാനാരോഹണം തന്നെ നടന്നത്. നിലവിലുള്ള മാര്‍പാപ്പ ദേഹത്യാഗം ചെയ്താലല്ലാതെ പുതിയ മാര്‍പാപ്പയെ അവരോധിക്കുന്ന പതിവ് സഭയ്ക്കില്ല.
എന്നാല്‍ പതിവിന് വിപരീതമായി ആരോഗ്യപരമായ കാരണങ്ങളാല്‍ ബനഡിക്ട്് രണ്ടാമന്‍ മാര്‍പാപ്പ സ്വയം രാജിവെച്ചൊഴിഞ്ഞു. അങ്ങിനെയാണ് ഫ്രാന്‍സിസ് മാര്‍പാപ്പ അവരോധിതനാകുന്നത്.
ബദല്‍ വ്യവസ്ഥകള്‍ പടുത്തുയര്‍ത്തുന്നതിനുള്ള ഭഗീരഥ യത്‌നത്തില്‍ വിശ്വാസത്തേയും വിപ്ലവത്തേയും ഒത്തൊരുമ്മിപ്പിച്ചുകൊണ്ട് പോകേണ്ടതെങ്ങിനെ എന്ന് ലോകസമക്ഷം തെളിയിച്ച ഹ്യൂഗോ ഷാവേസിന്റെ നിര്യാണവും ഒരു രാഷ്ട്രീയ സംഭവം എന്നതിനൊപ്പം ആത്മീയ സംഭവം കൂടിയായി വിലയിരുത്തേണ്ടതുണ്ട്. ഫ്രാന്‍സിസ് മാര്‍പാപ്പയെ പോലെ ഷാവേസും ലാറ്റിനമേരിക്കന്‍ വംശീയനാണ് എന്ന കാര്യവും ഓര്‍ക്കണം.
ലോകമെമ്പാടും ആഘോഷിക്കപ്പെട്ടെങ്കിലും ഭാരതത്തില്‍ സവിശേഷമായി കൊണ്ടാടപ്പെട്ട ഒന്നാണ് സ്വാമി വിവേകാനന്ദന്റെ 150 ാം ജയന്തി. നരേന്ദ്ര മോദിയെപ്പോലൊരു കാവി ഹിറ്റ്‌ലര്‍ മഹാത്മാഗാന്ധി രാഷ്ട്രപിതാവായ മതേതര ജനാധിപത്യ ഭാരതത്തിന്റെ പ്രധാനമന്ത്രിയാകാന്‍ കോപ്പുകൂട്ടി വരുന്ന ഒരു രാഷ്ട്രീയകാലാവസ്ഥയിലാണ് നരേന്ദ്രനാഥ ദത്ത് എന്ന സ്വാമിവിവേകാനന്ദന്റെ 150 ാം ജയന്തി രാജ്യമെമ്പാടും കൊണ്ടാടിയത്.
ഇവിടെ ചില ചോദ്യങ്ങള്‍ ഉയര്‍ത്തേണ്ടി വരുന്നുണ്ട്. എന്തുകൊണ്ട് നരേന്ദ്രമോദി നരേന്ദ്രനാഥദത്ത് എന്ന സ്വാമി വിവേകാനന്ദന്റെ 150 ാം ജയന്തി വര്‍ഷത്തെ സര്‍ദാര്‍ പട്ടേലിന്റെ പ്രതിമ പണിയുവാന്‍ നടത്തുന്ന ആവേശത്തില്‍ കൈകാര്യം ചെയ്യാന്‍ മുന്നോട്ടു വന്നില്ല?
ചൂഷണ രഹിതമായ ബദല്‍സമ്പദ് വ്യവസ്ഥയെ പ്രത്യാശയോടെ ഉറ്റുനോക്കുന്നവര്‍ക്കെല്ലാം ആവേശം പകരുന്നതായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആഗോളീകര ണത്തിനെതിരായ നിലപാടുകള്‍.
സര്‍ദാര്‍ പട്ടേലിനേക്കാള്‍ അപ്രധാനനായ ദേശീയ പുരുഷനാണോ സ്വാമി വിവേകാനന്ദന്‍ എന്നൊരു അഭിപ്രായം നരേന്ദ്രമോദിക്കുണ്ടോ? ഇതാണ് പ്രധാനപ്പെട്ട ചോദ്യങ്ങള്‍.
തിരുവനന്തപുരത്ത് സ്വാമി വിവേകാനന്ദന്റെ പ്രതിമ അനാച്ഛാദനം ചെയ്യുന്ന ചടങ്ങില്‍ ഭാരതീയവിചാര കേന്ദ്രം ഡയരക്ടര്‍ പി. പരമേശ്വരന്‍ നരേന്ദ്രമോദിയെ എന്തുകൊണ്ട് പങ്കെടുപ്പിച്ചില്ല?
സ്വാമി വിവേകാനന്ദനെ അധികരിച്ച് പ്രഗത്ഭമതികള്‍ക്ക് എഴുതിയ ലേഖനങ്ങളുടെ ഒരു ബൃഹദ് സമാഹാരം പി. പരമേശ്വരന്‍ എഡിറ്റ് ചെയ്ത് ഭാരതീയ വിചാരകേന്ദ്രം പ്രസിദ്ധീകരിച്ചിരുന്നു.
അതിന്റെ പ്രകാശനം നിര്‍വഹിക്കുന്നതിനും സംഘപരിവാരം നരേന്ദ്രമോദിയെ കേരളത്തിലേക്ക് കെട്ടിയെഴുന്നള്ളിക്കാതിരുന്നത് എന്തുകൊണ്ട്? ഇത്തരം ചില ഉപചോദ്യങ്ങളും പരിശോധന അര്‍ഹിക്കുന്നുണ്ട്.
തീര്‍ച്ചയായും വിവേകാനന്ദ സ്വാമികളുടെ 150 ാം ജയന്തി സംഘപരിവാരവും ഒരു ചടങ്ങാക്കി കൊണ്ടാടിയിരുന്നു. കൂട്ടയോട്ടം സംഘടിപ്പിക്കലും കവലകള്‍ തോറും തലപ്പാവ് വെച്ച് കയ്യും കെട്ടി നില്‍ക്കുന്ന സ്വാമി വിവേകാന്ദന്റെ വിശ്വവിശ്രുതമായ ഛായാചിത്രം വെയ്ക്കലും മറ്റുമായിരുന്നു സംഘപരിവാരം നടത്തിയ പ്രവര്‍ത്തനങ്ങള്‍.
അടുത്ത പേജില്‍ തുടരുന്നു
ഒരു ചിത്രം എന്നതിനപ്പുറം വിവേകാന്ദനെ വല്ലാതെ ഉയര്‍ത്തിപ്പിടിച്ചാല്‍ അതുവഴി ജനം വിവേകാനന്ദ ച്ചിന്തകളിലേക്കും അതിലൂടെ മതഭ്രാന്തില്‍ നിന്നുള്ള മോചനത്തിലേക്കും എത്തിച്ചേരും എന്നറിയാ വുന്നതുകൊണ്ടാണ് മോദിയും കൂട്ടരും വിവേകാനന്ദാദര്‍ശങ്ങളില്‍ നിന്ന് പുറം തിരിഞ്ഞു നില്‍ക്കുന്നത്.
കമ്പ്യൂട്ടര്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് വിവേകാനന്ദന്റെ നെറ്റിയില്‍ മോഹന്‍ ഭഗവതിന്റെ നെറ്റിയില്‍ കാണുന്ന പോലൊരു കുങ്കുമപ്പൊട്ട് കുത്തിക്കാനും സംഘപരിവാരത്തിന് കഴിഞ്ഞു. അതുകണ്ടാല്‍ കാവിയുടുത്ത് കുങ്കുമപ്പൊട്ടും തൊട്ടാണ് സ്വാമി വിവേകാനന്ദന്‍ ചിക്കാഗോ പ്രസംഗം ചെയ്തത് എന്നാണ് പെട്ടെന്ന് തോന്നുക.
എന്നാല്‍ സ്വാമി വിവേകാനന്ദന്റെ ശ്രീരാമകൃഷ്ണമഠം പുറത്തിറക്കിയ ഫോട്ടോ ഗ്രാഫുകളിലൊന്നും വിവേകാനന്ദന്‍ കുങ്കുമതിലകം അണിഞ്ഞിരുന്നതായി കാണുന്നുമില്ല. വസ്തുതകള്‍ക്ക് നിരക്കാത്ത ഇത്തരം ചില പ്രചാരവേലകള്‍ മാത്രമാണ് സംഘപരിവാരം വിവേകാനന്ദ ജയന്തി ആഘോഷത്തിന്റെ പേരില്‍ അദ്ദേഹത്തിന്റെ ബഹുവര്‍ണ്ണ ചിത്രത്തില്‍ പോലും വേലത്തരങ്ങള്‍ ചെയ്തു നടത്തിയത്.
വിവേകാനന്ദന്‍ വെറും കാവിധാരിയായൊരു സന്ന്യാസചിത്രമല്ല. അദ്ദേഹം പാരമ്പര്യത്തിന്റെ ആത്മചൈതന്യവും ആധുനിക ലോകത്തിന്റെ ശാസ്ത്ര ചൈതന്യവും ഉള്‍ക്കൊണ്ട് ലോകത്തിലും അതിനനുസൃതമായി ഭാരതത്തിലും ഉണ്ടാവേണ്ട മാറ്റങ്ങളെ കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുകള്‍ മുന്നോട്ടുവെച്ച ചിന്തകനായിരുന്നു.
യാതൊരു ഉത്സാഹവും കാണിക്കാതേയും കവലകളില്‍ വിവേകാന്ദന്ദ ചിത്രം പ്രദര്‍ശിപ്പിക്കുക എന്നതിലേക്ക് സംഘപരിവാരത്തിന് എന്തുകൊണ്ട് ജയന്തി ആഘോഷത്തെ ചുരുക്കേണ്ടി വന്നു?
വിവേകാനന്ദച്ചിന്തകളിലേക്കൊന്നും പ്രവേശിക്കാതേയും അതു ജനങ്ങളില്‍ എത്തിക്കുവാന്‍ യാതൊരു ഉത്സാഹവും കാണിക്കാതേയും കവലകളില്‍ വിവേകാന്ദന്ദ ചിത്രം പ്രദര്‍ശിപ്പിക്കുക എന്നതിലേക്ക് സംഘപരിവാരത്തിന് എന്തുകൊണ്ട് ജയന്തി ആഘോഷത്തെ ചുരുക്കേണ്ടി വന്നു?
അതിനുള്ള കാരണം വിവേകാനന്ദ ചിന്തകള്‍ ഹിന്ദുരാഷ്ട്രവാദം ഉള്‍പ്പെടെയുള്ള എല്ലാ മതഭ്രാന്തുകള്‍ക്കും എതിരായ വിവേകം ജനങ്ങളില്‍ പകരും എന്നതാണ്. മതഭ്രാന്തുകള്‍ക്കെതിരായ വിധത്തിലേക്ക് ജനത എത്തിച്ചേര്‍ന്നാല്‍ ഹിന്ദുരാഷ്ട്ര വാദികളായ സംഘപരിവാരത്തിനും അവരുടെ പ്രധാനമന്ത്രിസ്ഥാനാര്‍ത്ഥിയായ നരേന്ദ്രമോദിക്കും കാലും തലയും ഭാരതമണ്ണില്‍ നഷ്ടപ്പെടും.
അതിനാല്‍ ഒരു ചിത്രം എന്നതിനപ്പുറം വിവേകാന്ദനെ വല്ലാതെ ഉയര്‍ത്തിപ്പിടിച്ചാല്‍ അതുവഴി ജനം വിവേകാനന്ദച്ചിന്തകളിലേക്കും അതിലൂടെ മതഭ്രാന്തില്‍ നിന്നുള്ള മോചനത്തിലേക്കും എത്തിച്ചേരും എന്നറിയാവുന്നതുകൊണ്ടാണ് മോദിയും കൂട്ടരും വിവേകാനന്ദാദര്‍ശങ്ങളില്‍ നിന്ന് പുറം തിരിഞ്ഞു നില്‍ക്കുന്നത്.
ക്രിസ്തുമസ് ദിനത്തില്‍ സന്ന്യാസം സ്വീകരിച്ച് imitation of christ എന്ന വിശ്രുത ഗ്രന്ഥത്തിന്റെ തര്‍ജ്ജമ പ്രചരിപ്പിക്കണമെന്ന് സതീര്‍ത്ഥ്യരോട് ആഹ്വാനം ചെയ്ത സ്വാമി വിവേകാനന്ദന്‍ പാതിരിക്കിറുക്കുകള്‍ക്ക് എതിരായിരുന്നെങ്കിലും ക്രൈസ്തവമതാദര്‍ശങ്ങളെ അതിരറ്റു ബഹുമാനിച്ചിരുന്നു.
അദൈ്വതത്തിന്റെ സമത്വാദര്‍ശം പ്രയോഗവത്ക്കരിക്കുന്നതില്‍ ജാതിവ്യവസ്ഥയായാലും മറ്റും ഹിന്ദുക്കള്‍ പരാജയപ്പെട്ടെന്നും അദൈ്വതനിഷ്ഠമായ സമത്വാദര്‍ശം ഏറ്റവും കൂടുതല്‍ പ്രയോഗത്തില്‍ വരുത്തിയത് ഇസ്ലാം മതമാണെന്നും തറപ്പിച്ചു പറഞ്ഞിരുന്ന വിവേകാനന്ദന്‍ മുസ്ലീങ്ങളെ ഉന്മൂലനം ചെയ്തുകൊണ്ട് ഹിന്ദുമതത്തെ സംരക്ഷിക്കണം എന്ന നിലപാടുകാരന്‍ അല്ലേയല്ലായിരുന്നു.
ഞാനൊരു സോഷ്യലിസ്റ്റാണെന്ന് വ്യക്തമായി പറഞ്ഞിട്ടുള്ള വിവേകാനന്ദന്‍ ഒരിക്കലും സോഷ്യലിസത്തിന്റെ സമുന്നതഭാവമായ കമ്യൂണിസ്റ്റ് ആദര്‍ശത്തില്‍ വിശ്വസിക്കുന്നവരെ ഉന്മൂലനം ചെയ്യേണ്ട ആഭ്യന്തര ശത്രുക്കളായി കരുതുന്ന തരക്കാരനാണെന്നും പറയാനാവില്ല.
[]ചുരുക്കത്തില്‍ മുസ്ലീംങ്ങളും, ക്രൈസ്തവരും, കമ്യൂണിസ്റ്റുകളും ഉന്മൂലനം ചെയ്യപ്പെടേണ്ട ആഭ്യന്തര ശത്രുക്കളാണെന്നതിലൂന്നിയ സംഘപരിവാരത്തിന്റെ ” ഹിന്ദു രാഷ്ട്ര ” വീക്ഷണത്തിന് കടകവിരുദ്ധമായ ആശയാദര്‍ശങ്ങളെ പ്രതിനിധീകരിക്കുന്ന മഹര്‍ഷി പാരമ്പര്യത്തിന്റെ ആധുനികകാല പ്രതിനിധിയായ ഹൈന്ദവ സന്ന്യാസിയാണ് സ്വാമി വിവേകാനന്ദന്‍.
ഇത്തരമൊരാളെ ഒരു ചിത്രം എന്നതിനപ്പുറം കൊണ്ടാടപ്പെടേണ്ട ചിന്ത എന്ന നിലയില്‍ ഉള്‍ക്കൊള്ളാനോ പ്രചരിപ്പിക്കുവാനോ സംഘപരിവാരത്തിനോ നരേന്ദ്രമോദിക്കോ എങ്ങിനെ താല്പര്യമുണ്ടാകും? സ്വന്തം ശവക്കുഴിത്തോണ്ടുവാന്‍ അറിഞ്ഞുകൊണ്ടാരും തയ്യാറാവില്ലല്ലോ.
സംഘപരിവാരത്തിനും അവരുടെ രാഷ്ട്രീയ ആള്‍ദൈവമായ നരേന്ദ്രമോദി എന്ന കാവി ഹിറ്റ്‌ലര്‍ക്കും എതിരെ ഉയര്‍ത്തിപ്പിടിക്കേണ്ട വ്യാസ വിശാലഭാരതീയതയുടെ ആദര്‍ശപുരുഷനാണ് നരേന്ദ്രനാഥ ദത്ത് എന്ന സ്വാമി വിവേകാനന്ദന്‍.
പക്ഷേ അത്രയ്ക്ക് രാഷ്ട്രീയവും സാമൂഹികവും ദേശീയവുമായ പ്രാധാന്യത്തോടെ വിവേകാനന്ദവിചാരങ്ങളെ ഉയര്‍ത്തിപ്പിടിക്കാനും പ്രചരിപ്പിക്കുവാനും കോണ്‍ഗ്രസ്സുകാരും കമ്യൂണിസ്റ്റുകാരും സോഷ്യലിസ്റ്റുകളും ഉള്‍പ്പെട്ട ഭാരതത്തിലെ മതേതര മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ശ്രമിക്കുന്നില്ല എന്നതും ആശങ്കയുണര്‍ത്തുന്ന ഒരു കാര്യമാണ്.