| Thursday, 3rd October 2019, 2:36 pm

മഹാരാഷ്ട്രയില്‍ മുന്‍ മുഖ്യമന്ത്രിയുടെ മകന്‍ ബി.ജെ.പിയില്‍; സ്വാഭിമാന്‍ പാര്‍ട്ടി-ബി.ജെ.പി ലയനം ഉടനെന്ന് സൂചന

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: മഹാരാഷ്ട്രയില്‍ മുന്‍ മുഖ്യമന്ത്രി നാരായണ്‍ റാണെയുടെ മകന്‍ നിതേഷ് റാണെ ബി.ജെ.പിയില്‍. ഒക്ടോബര്‍ 21-നു നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് കങ്കാവലിയില്‍ നിന്നു മത്സരിക്കാനായി നിതേഷ് ബി.ജെ.പിയിലേക്കെത്തിയത്.

കങ്കാവലിയില്‍ നിതേഷ് ബി.ജെ.പി ടിക്കറ്റില്‍ മത്സരിക്കുമെന്ന് ഇന്നലെ നാരായണ്‍ റാണെ വ്യക്തമാക്കിയിരുന്നു.

ആദ്യ ഘട്ട സ്ഥാനാര്‍ഥിപ്പട്ടികയായി 125 ആളുകളുടെ പേരുകള്‍ ചൊവ്വാഴ്ച ബി.ജെ.പി പ്രഖ്യാപിച്ചിരുന്നു. അതില്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, സംസ്ഥാനാധ്യക്ഷന്‍ ചന്ദ്രകാന്ത് പാട്ടില്‍ എന്നിവരുണ്ട്. എന്നാല്‍ ഏകനാഥ് ഖഡ്‌സെ, വിനോദ് ടാവ്‌ഡെ എന്നീ പ്രമുഖരെ ആദ്യഘട്ട പട്ടികയില്‍ നിന്നൊഴിവാക്കി.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

നിതേഷിന്റെ പേര് രണ്ടാംഘട്ട സ്ഥാനാര്‍ഥിപ്പട്ടികയില്‍ വരുമെന്ന് നാരായണ്‍ റാണെ പറഞ്ഞിരുന്നു. തന്റെ മഹാരാഷ്ട്ര സ്വാഭിമാന്‍ പാര്‍ട്ടി ബി.ജെ.പിയില്‍ ലയിക്കുന്നത് ഒരാഴ്ചയ്ക്കുള്ളില്‍ സംഭവിക്കാന്‍ സാധ്യതയുണ്ടെന്നും നാരായണ്‍ റാണെ പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ദേശീയപാതയിലെ വിള്ളല്‍ പരിശോധിക്കാനെത്തിയ എഞ്ചിനീയറുടെ ദേഹത്ത് ചെളി കോരിയൊഴിച്ചതിലൂടെയാണ് ജൂലൈയില്‍ നിതീഷ് വാര്‍ത്തകളില്‍ നിറഞ്ഞത്. കങ്കാവലിയില്‍ തന്നെയായിരുന്നുഈ സംഭവവും. അതിനുശേഷം നിതേഷ് അറസ്റ്റിലായിരുന്നു.

We use cookies to give you the best possible experience. Learn more