| Sunday, 12th January 2020, 9:30 pm

ശിവസേന എം.എല്‍.എമാര്‍ അസ്വസ്ഥര്‍, മഹാരാഷ്ട്രയില്‍ ബി.ജെ.പി തന്നെ അധികാരത്തിലേറും; ആത്മവിശ്വാസം പ്രകടിപ്പിച്ച് നാരായണ്‍ റാണെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: മഹാരാഷ്ട്രയില്‍ ബി.ജെ.പി തിരികെ അധികാരത്തിലേറുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച് മുന്‍ മുഖ്യമന്ത്രിയും ബി.ജെ.പി രാജ്യസഭ എം.പിയുമായ നാരായണ്‍ റാണെ. ശിവസേനയുടെ 35 എം.എല്‍.എ മാര്‍ മന്ത്രിസഭ നിര്‍ണയം ഉള്‍പ്പെടെ നേതൃത്വത്തിന്റെ തീരുമാനങ്ങളില്‍ അസ്വസ്ഥരാണെന്നും ഇത് അധികാരം തിരികെ ബി.ജെ.പിയില്‍ തന്നെ എത്തിചേരാന്‍ സഹായിക്കുമെന്നും നാരായണ്‍ റാണെ അഭിപ്രായപ്പെട്ടു.

ബി.ജെ.പിക്ക് സംസ്ഥാനത്ത് 105 എം.എല്‍.എ മാരുണ്ട്. എന്നാല്‍ ശിവസേനയ്ക്ക് 56 എം.എല്‍.എമാര്‍ മാത്രമാണുള്ളത്. ഇവരില്‍ ഭൂരിഭാഗം പേരും അസ്വസ്ഥരാണെന്നും റാണെ പറഞ്ഞു. താനെയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

മഹാ വികാസ് അഘാടി സര്‍ക്കാര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കുന്നില്ലെന്നും ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ ഭരണം പരാജയമാണെന്നും റാണെ കുറ്റപ്പെടുത്തി.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

മന്ത്രിസഭ രൂപീകരണത്തില്‍ പരസ്യമായ അതൃപ്തി പ്രകടിപ്പിച്ച് സേനാ എം.പി ഭാവന ഗവാലി രംഗത്തെത്തിയിരുന്നു. സഞ്ജയ് റാത്തോഡിനു മന്ത്രിസ്ഥാനം നല്‍കിയതിലുള്ള രോഷം പ്രകടിപ്പിച്ചായിരുന്നു അവര്‍ മാധ്യമങ്ങളെ കണ്ടത്.

We use cookies to give you the best possible experience. Learn more