തിരുവനന്തപുരം: ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ അന്വേഷണം അവസാനിച്ചത് അന്നത്തെ പ്രധാനമന്ത്രി നരസിംഹ റാവുവിന്റെ ഇടപെടല്‍ കൊണ്ടാണെന്ന് റോ മുന്‍ ഉദ്യോഗസ്ഥന്‍ രാജേഷ് പിള്ള.
കേസില്‍ അന്നത്തെ മുഖ്യമന്ത്രി കെ. കരുണാകരനെ അനാവശ്യമായി വലിച്ചിഴച്ചതാണെന്ന് കേസ് അന്വേഷിച്ച റോയുടെ സംഘത്തിലുണ്ടായിരുന്ന ഇന്‍സ്‌പെക്ടര്‍ രാജേഷ് പിള്ള മാതൃഭൂമിയോട് പറഞ്ഞു.
നമ്പി നാരായണനടക്കമുള്ളവരെ കുരുക്കിലാക്കിയ ഗൂഢാലോചനയെപ്പറ്റി തുടരന്വേഷണത്തിന് സി.ബി.ഐക്ക് സുപ്രീം കോടതി നിര്‍ദേശം നല്‍കിയതിന് പിന്നാലെയാണ് ഈ വെളിപ്പെടുത്തല്‍.
ചാരക്കേസ് രാഷ്ട്രീയമായും മകന്റെ രക്ഷയ്ക്കും നരസിംഹ റാവു ഉപയോഗിച്ചു. വിവാദമെല്ലാം കരുണാകരന്റെ തലയില്‍ വെച്ചു. ഫോക്കസ് നഷ്ടപ്പെടാതെയുള്ള അന്വേഷണം നടന്നില്ല.
റോ റാവുവിന്റെ കീഴിലായിരുന്നതിനാല്‍ എളുപ്പത്തില്‍ മാനേജ് ചെയ്യാനായി. സത്യം പുറത്തുവരാനുള്ള അവസാന അവസരമാണ് ഇപ്പോഴത്തെ അന്വേഷണം. അതാണ് ഇത്രയും കാലം മിണ്ടാതിരുന്ന കാര്യം ഇപ്പോള്‍ പറയുന്നത്. ഡി.വൈ.എസ്.പിയായിരിക്കെ സര്‍വീസില്‍ നിന്നും രാജിവെച്ച രാജേഷ് പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക