മലയാളത്തിൽ ഇറങ്ങിയതിൽ വലിയ വിജയമായ ചിത്രമായിരുന്നു ലാൽ ജോസ് സംവിധാനം ചെയ്ത ക്ലാസ്മേറ്റ്സ്.
മലയാളത്തിൽ ഇറങ്ങിയതിൽ വലിയ വിജയമായ ചിത്രമായിരുന്നു ലാൽ ജോസ് സംവിധാനം ചെയ്ത ക്ലാസ്മേറ്റ്സ്.
മലയാളത്തിലെ ഏറ്റവും മികച്ച ക്യാമ്പസ് ചിത്രങ്ങളുടെ കൂട്ടത്തിലാണ് ക്ലാസ്മേറ്റ്സിനെ പരിഗണിക്കുന്നത്. പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ജയസൂര്യ,നരേൻ, കാവ്യ മാധവൻ തുടങ്ങിയ യുവ താരങ്ങൾ അണിനിരന്ന ചിത്രം ഏറെ സ്വീകാര്യത നേടിയിരുന്നു.
ചിത്രത്തിൽ മുരളി എന്ന കഥാപാത്രത്തെ ആയിരുന്നു നരേൻ അവതരിപ്പിച്ചത്. ക്ലാസ്മേറ്റ്സ് സിനിമയ്ക്ക് ഒരു രണ്ടാം ഭാഗം ഉണ്ടാവുമോ എന്ന ചോദ്യത്തിന് ഉത്തരം പറയുകയാണ് നരേൻ. രണ്ടാം ഭാഗത്തെക്കുറിച്ച് അല്ലെങ്കിലും അതേ കൂട്ടുകെട്ടിൽ ഒരു സിനിമ ചെയ്യണമെന്ന് ആഗ്രഹമുണ്ടെന്നാണ് താരം പറയുന്നത്.
ഇനി സെക്കൻന്റ് പാർട്ട് ഇറക്കുകയാണെങ്കിലും അതിൽ താൻ ഉണ്ടാവില്ലല്ലോയെന്നും നരേൻ പറഞ്ഞു. പുതിയ ചിത്രം ക്വീൻ എലിസബത്തിന്റെ ഭാഗമായി വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു താരം.
‘അതിന്റെ രണ്ടാം ഭാഗം ഉണ്ടെങ്കിൽ തന്നെ ഞാൻ അതിൽ ഉണ്ടാവാൻ വഴിയില്ലല്ലോ. അതുകൊണ്ട് അതിന്റെ സെക്കന്റ് പാർട്ട് വേണ്ട. ക്ലാസ്മേറ്റ്സിന്റെ രണ്ടാം ഭാഗമല്ലെങ്കിലും ആ കൂട്ടുകെട്ടിൽ വീണ്ടും ഒരു സിനിമ ചെയ്യണമെന്ന് ഞങ്ങൾ ചർച്ചകൾ നടത്തിയിട്ടുണ്ട്.
ഒരാൾ സംവിധാനം ചെയ്യുന്നു. മറ്റൊരാൾ നിർമിക്കുന്നു വേറൊരാൾ അഭിനയിക്കുന്നു അങ്ങനെയൊക്കെ പ്ലാൻ ചെയ്തിരുന്നു. സംസാരങ്ങളൊക്കെ ഉണ്ടായിട്ടുണ്ട് പക്ഷെ തീരുമാനം ഒന്നും ഉണ്ടായിട്ടില്ല. ചിലപ്പോൾ ഉണ്ടാവുമായിരിക്കാം. ഇനി രണ്ടാഭാഗം വന്നാൽ മുരളിക്കൊരു ഫ്ലാഷ് ബാക്ക് വന്നാൽ നന്നായിരിക്കുമല്ലേ? അതിനെ കുറിച്ചൊന്ന് ആലോചിക്കാം,’ നരേൻ പറയുന്നു.
അതേസമയം എം. പത്മകുമാർ സംവിധാനം ചെയ്യുന്ന ക്വീൻ എലിസബത്താണ് താരത്തിന്റെ ഏറ്റവും പുതിയ ചിത്രം. ഏറെ നാളുകൾക്ക് ശേഷം നരേനും മീരജാസ്മിനും ഒന്നിച്ച് അഭിനയിക്കുന്ന ചിത്രമെന്ന പ്രത്യേകത കൂടി ഈ സിനിമയ്ക്കുണ്ട്.
Content Highlight: Narain Talk About Second Part Of Classmates Movie