വര്‍ഷങ്ങളുടെ ഇടവേളയ്ക്കു ശേഷം മീരാ ജാസ്മിന്‍-നരേന്‍ കോമ്പോ ഒന്നിക്കുന്ന എം.പത്മകുമാര്‍ ചിത്രം ക്വീന്‍ എലിസബത്തിലെ നരേയ്‌ന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ റിലീസായി. അലക്‌സ് എന്ന മുപ്പത്തിയഞ്ചു വയസുകാരനായാണ് നരേയ്ന്‍ ഈ ചിത്രത്തില്‍ എത്തുന്നത്.
ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റായി മാറിയ 2018 എന്ന ചിത്രത്തിലെ കയ്യടി നേടിയ മത്സ്യബന്ധന തൊഴിലാളിയുടെ റോളിന് ശേഷം നരേയ്ന്‍ അഭിനയിച്ച ചിത്രമാണ് ക്വീന്‍ എലിസബത്ത്. തന്റെ കരിയറില്‍ സംവിധാനം ചെയ്ത സിനിമകളില്‍ നിന്ന് തികച്ചും വ്യത്യസ്തമായ ഈ ചിത്രം എം.പത്മകുമാര്‍ അണിയറയിലൊരുക്കുമ്പോള്‍ കരിയറിലെ ശക്തമായ തിരിച്ചുവരവിനൊരുങ്ങുകയാണ് എലിസബത്ത് എന്ന കഥാപാത്രത്തിലൂടെ മീരാ ജാസ്മിന്‍.
ചിത്രീകരണം പൂര്‍ത്തിയാക്കിയ ഫാമിലി ഡ്രാമ, ‘ക്വീന്‍ എലിസബത്തി’ന്റെ പ്രധാന ലൊക്കേഷനുകള്‍ കൊച്ചി, കുട്ടിക്കാനം, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലായിരുന്നു. ഹിറ്റ് ചിത്രങ്ങളായ വെള്ളം, അപ്പന്‍, പടച്ചോനെ ഇങ്ങള് കാത്തോളി എന്നിവയുടെ നിര്‍മാതാവായ രഞ്ജിത്ത് മണമ്പ്രക്കാട്ട്, ബ്ലൂ മൗണ്ട് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എം. പത്മകുമാര്‍, ശ്രീറാം മണമ്പ്രക്കാട്ട് എന്നിവരുമായി ചേര്‍ന്നാണ് ഈ ചിത്രത്തിന്റെ നിര്‍മാണം നിര്‍വഹിക്കുന്നത്. അര്‍ജുന്‍ ടി. സത്യന്‍ ആണ് ചിത്രത്തിന്റെ രചന.
മീരാ ജാസ്മിന്‍, നരേയ്ന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളിലെത്തുന്ന ചിത്രത്തില്‍ ശ്വേതാ മേനോന്‍, രമേശ് പിഷാരടി, വി.കെ. പ്രകാശ്, രഞ്ജി പണിക്കര്‍, ജോണി ആന്റണി, മല്ലികാ സുകുമാരന്‍, ജൂഡ് ആന്തണി ജോസഫ്, ആര്യ ബഡായി ബംഗ്ലാവ്, ശ്രുതി രജനികാന്ത്, പേളി മാണി, സാനിയ ബാബു, നീനാ കുറുപ്പ്, മഞ്ജു പത്രോസ്, വിനീത് വിശ്വം, രഞ്ജി കാങ്കോല്‍, ചിത്രാ നായര്‍ എന്നിവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ഛായാഗ്രഹണം : ജിത്തു ദാമോദര്‍, സംഗീത സംവിധാനം, ബി.ജി.എം: രഞ്ജിന്‍ രാജ്, എഡിറ്റര്‍ : അഖിലേഷ് മോഹന്‍, ആര്‍ട്ട് ഡയറക്ടര്‍: എം.ബാവ, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: ഉല്ലാസ് കൃഷ്ണ, വസ്ത്രാലങ്കാരം: ആയീഷാ ഷഫീര്‍ സേട്ട്, മേക്കപ്പ് : ജിത്തു പയ്യന്നൂര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ശിഹാബ് വെണ്ണല, സ്റ്റില്‍സ്: ഷാജി കുറ്റികണ്ടത്തില്‍, പ്രൊമോ സ്റ്റില്‍സ് : ഷിജിന്‍ രാജ്, പോസ്റ്റര്‍ ഡിസൈന്‍:മനു മാമിജോ, പി.ആര്‍.ഓ: പ്രതീഷ് ശേഖര്‍.
Content Highlight: Narain’s character poster in Queen Elizabeth released