Entertainment
അന്നെനിക്ക് രക്തം കൊണ്ടെഴുതിയ ഒരു കത്ത് കിട്ടി, അതൊരിക്കൽ മഞ്ജു വായിച്ചിട്ട് എന്നോട് ചോദിച്ചത്..: നരേൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Dec 29, 04:19 am
Friday, 29th December 2023, 9:49 am

മലയാളത്തിൽ വലിയ വിജയമായ ചിത്രമായിരുന്നു ലാൽ ജോസ് സംവിധാനം ചെയ്ത ക്ലാസ്മേറ്റ്സ്. മലയാളത്തിലെ ഏറ്റവും മികച്ച ക്യാമ്പസ് ചിത്രങ്ങളുടെ കൂട്ടത്തിലാണ് ക്ലാസ്മേറ്റ്സിനെ പരിഗണിക്കുന്നത്.

ചിത്രത്തിൽ മുരളി എന്ന കഥാപാത്രത്തെ ആയിരുന്നു നടൻ നരേൻ അവതരിപ്പിച്ചത്. താരത്തിന്റെ സിനിമ കരിയറിൽ മറക്കാൻ കഴിയാത്ത ഒരു കഥാപാത്രമാണ് മുരളി.

കരിയറിന്റെ തുടക്കകാലത്ത് തന്നെ മുൻനിര സംവിധായകരോടൊപ്പം സിനിമകൾ ചെയ്യാൻ സാധിച്ച നരേന് അന്ന് ഒരുപാട് ആരാധകർ ഉണ്ടായിരുന്നു. അന്ന് തനിക്ക് കിട്ടിയ ഒരു കത്തിനെ കുറിച്ച് പറയുകയാണ് നരേൻ.

ആ സമയത്ത് രക്തം കൊണ്ടെഴുതിയ ഒരു കത്ത് തനിക്ക് കിട്ടിയിട്ടുണ്ടെന്നും അത് തന്റെ ഭാര്യ പിന്നീട് വായിച്ചെന്നും പറയുകയാണ് നരേൻ. മീര ജാസ്മിനും നരേനും വീണ്ടും ഒന്നിച്ചെത്തുന്ന ക്വീൻ എലിസബത്ത് എന്ന ചിത്രത്തിന്റെ ഭാഗമായി കൗമുദി മൂവീസിനോട് സംസാരിക്കുകയായിരുന്നു നരേൻ.

‘പണ്ട് ക്ലാസ്മേറ്റ്സ് ഇറങ്ങിയ സമയത്ത് ഒരുപാട് കത്തുകൾ എനിക്ക് വന്നിട്ടുണ്ട്. പല രീതിയിലുള്ള കത്തുകൾ വരാറുണ്ടായിരുന്നു. രക്തം കൊണ്ടെഴുതിയ കത്തൊക്കെ കിട്ടിയിട്ടുണ്ട്. ഈ കത്തുകൾ ഒക്കെ ഒരിക്കൽ മഞ്ജു എടുത്ത് വായിച്ചു.

എന്തിനാണ് വായിക്കുന്നതെന്ന് ചോദിച്ചപ്പോൾ അവൾ പറഞ്ഞു, അറിഞ്ഞിരിക്കുന്നത് നല്ലതാണല്ലോയെന്ന്,’ നരേൻ പറഞ്ഞു.

തനിക്കും അത്തരത്തിൽ ഒരുപാട് കത്തുകൾ വന്നിട്ടുണ്ടെന്നും ഇന്നിപ്പോൾ സോഷ്യൽ മീഡിയയൊക്കെ ഒരുപാട് സജീവമായതോടെ അതൊക്കെ ഒരുപാട് കുറഞ്ഞെന്നും മീര ജാസ്മിൻ പറഞ്ഞു. പണ്ട് കത്തുകളുടെ കൂമ്പാരമായിരുന്നുവെന്നും മീര കൂട്ടിച്ചേർത്തു.

Content Highlight: Narain And Meera Jasmin Talk About Letters That Got From Fans