കാര്‍ത്തിക് നരേന് സംവിധാനം ചെയ്ത നഗരസൂരന് എന്ന ചിത്രം നിര്‍മ്മാതാവ് ഗൗതം മേനോനുമായുള്ള തര്‍ക്കം കാരണം ഇത് വരെ തിയ്യേറ്ററുകളിലെത്തിയിട്ടില്ല. റീലീസ് ചെയ്യുന്നു എന്ന് പല തവണ പ്രചരണങ്ങള്‍ ഉണ്ടായെങ്കിലും തിയ്യേറ്ററുകളില്‍ എത്തിയിട്ടില്ല.
അടുത്തിടെ, സംവിധായകന് കാര്‍ത്തിക് നരേന് സോഷ്യല്‍ മീഡിയയില്‍ ചിത്രത്തെ കുറിച്ച് ഒരു പോള്‍ നടത്തിയിരുന്നു. ഇതില്‍ പങ്കെടുത്ത 87% പേരും ചിത്രം റിലീസ് ചെയ്യണം എന്നാണ് ആവശ്യപ്പെട്ടത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
പോളിലുണ്ടായ മികച്ച പ്രതികരണത്തെ തുടര്‍ന്ന് നരഗസൂരന് ഡിജിറ്റല്‍ റിലീസിംഗിന് നിര്‍മ്മാതാക്കള്‍ ശ്രമിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നു. ഇത് സിനിമാ ഗ്രൂപ്പുകളിലും മറ്റും വലിയ ചര്‍ച്ചയുണ്ടാക്കി.
എന്നാല്‍ അങ്ങനെയാരു പദ്ധതി നിര്‍മ്മാതാക്കളുടെ ഭാഗത്ത് നിന്നില്ല. ദ ന്യൂസ് മിനുറ്റാണ് ഇക്കാര്യം ചിത്രവുമായി ബന്ധപ്പെട്ടവരെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നത്. അരവിന്ദ് സ്വാമിയും ഇന്ദ്രജിത്തുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ധ്രുവ് എന്നാണ് അരവിന്ദ് സാമിയുടെ കഥാപാത്രത്തിന്റെ പേര്. ലക്ഷ്മണ് എന്ന പൊലീസ് കഥാപാത്രമായി ഇന്ദ്രജിത്തും.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ