Movie Trailer
വീണ്ടും ഞെട്ടിക്കാന്‍ കാര്‍ത്തിക് നരേന്‍; നിഗൂഢതകളൊളുപ്പിച്ച് വെച്ച് നരകാസുരന്‍ ട്രെയ്‌ലര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2018 Aug 02, 05:30 am
Thursday, 2nd August 2018, 11:00 am

ചെന്നൈ: ധ്രുവങ്ങള്‍ പതിനാറ് എന്ന ഒറ്റ ചിത്രത്തോടെ സിനിമാസ്വാദകരുടെ മനസ്സില്‍ ഇടം പിടിച്ച വ്യക്തിയാണ് കാര്‍ത്തിക് നരേന്‍. തന്റെ ആദ്യ ചിത്രത്തിന് ശേഷം കാര്‍ത്തിക് നരേന്‍ ഒരുക്കുന്ന നരകാസുരന്‍ ട്രെയ്‌ലര്‍ പുറത്തിറങ്ങി.

അരവിന്ദ് സ്വാമി, ശ്രിയ ശരണ്‍, ഇന്ദ്രജിത്ത് എന്നിവരാണ് ചിത്രത്തിലെ പ്രധാനതാരങ്ങള്‍.വീണുപോയ പിശാചിന്റെ കഥ എന്ന ടാഗ് ലൈനില്‍ ഇറങ്ങുന്ന നരകാസൂരന്‍ ഒരു ഡാര്‍ക്ക് ഷേഡുള്ള ക്രൈംത്രില്ലര്‍ ചിത്രമാണെന്ന സൂചനകളാണ് ട്രെയ്‌ലര്‍ തരുന്നത്.

പുറത്തിറങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ ട്രെയ്‌ലര്‍ ട്രെന്‍ഡിംഗ് പട്ടികയില്‍ ഒന്നാംസ്ഥാനത്തെത്തിയിട്ടുണ്ട്.വെങ്കട്ട് സോമസുന്ദരം, രേഷ്മ ഖട്ടാല എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ഓഗസ്റ്റ് 31ന് ചിത്രം തീയേറ്ററുകളിലെത്തും.