| Friday, 27th January 2023, 1:09 pm

'പടം സൂപ്പറാ ഇറുക്ക്' നന്‍പകല്‍ നേരത്ത് മയക്കം ഏറ്റെടുത്ത് തമിഴ് പ്രേക്ഷകര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത് തിയേറ്ററിലെത്തിയ മമ്മൂട്ടിയുടെ ഏറ്റവും പുതിയ സിനിമയാണ് നന്‍പകല്‍ നേരത്ത് മയക്കം. കേരളത്തില്‍ വലിയ സ്വീകാര്യതയാണ് സിനിമക്ക് ലഭിച്ചത്. മമ്മൂട്ടിയുടെ സുന്ദരമായിട്ടുള്ള പ്രകടനവും ധാരാളം നിരൂപക പ്രശംസ നേടുകയും ചെയ്തിരുന്നു. ഇപ്പോഴിതാ കേരളത്തിന് പുറമെ തമിഴ് പ്രേക്ഷകരും സിനിമ ഏറ്റെടുത്തിരിക്കുകയാണ്.

പൂര്‍ണമായും തമിഴ്‌നാട് പശ്ചാത്തലത്തിലാണ് സിനിമ ഒരുക്കിയിരിക്കുന്നത്. അതുകൊണ്ട് തന്നെ ചിത്രത്തിലെ കഥാപാത്രങ്ങള്‍ ഇരുഭാഷകളും സംസാരിക്കുന്നുണ്ട്. അതിനാല്‍ തന്നെ സിനിമ മനസിലാക്കാന്‍ തങ്ങള്‍ക്ക് എളുപ്പമായിരുന്നുവെന്ന് പറയുകയാണ് തമിഴ് സിനിമാ പ്രേമികള്‍.

‘ഇതുപോലൊരു സിനിമ ഇതിന് മുമ്പ് കണ്ടിട്ടില്ല’ ‘പ്യുവര്‍ സിനിമാറ്റിക് എക്‌സ്പീരിയന്‍സായിരുന്നു’ ‘പടം സൂപ്പറാ ഇറുക്ക്’ ‘മമ്മൂട്ടി കൂടെ സേര്‍ന്ത് നമ്മളും പോകിറ പോലെയിറുക്ക’ ‘മമ്മൂട്ടി താന്‍ പടം, അവരെ സുത്തി താന്‍ സിനിമ പോകിറത്’ ‘തമിഴും മലയാളവും അവങ്ക നല്ലാ പേസിത്’

തമിഴ് സിനിമയാണോ മലയാളം സിനിമയാണോ എന്നത് കാര്യമാക്കുന്നില്ല, ലിജോ ജോസിന്റെയും മമ്മൂട്ടിയുടെയും ലൂപ്പാണ് സിനിമ, മമ്മൂട്ടി സൂപ്പറാ നടിച്ചിറിക്ക്, അതെല്ലാം സൊല്ല തേവയില്ലൈ, ലിജോ ജോസ് മികച്ച രീതിയില്‍ സിനിമ ഒരുക്കിയിട്ടുണ്ട,’ എന്നിങ്ങനെയാണ് തമിഴ് ആരാധകരുടെ പ്രതികരണം.

29 സ്‌ക്രീനുകളിലായിട്ടാണ് നന്‍പകല്‍ തമിഴ്‌നാട്ടില്‍ പ്രദര്‍ശനം ആരംഭിച്ചത്. കേരളത്തിനും തമിഴ്‌നാടിനും പുറമെ കാനഡ, യു.എസ് എന്നിവിടങ്ങളിലും നന്‍പകല്‍ പ്രദര്‍ശനം ആരംഭിച്ചിട്ടുണ്ട്. ജനുവരി 27 മുതല്‍ യു.കെയില്‍ 27 സ്‌ക്രീനുകളിലായി പ്രദര്‍ശിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍

തമിഴ്നാട്ടിലെ ഒരു ഗ്രാമത്തില്‍ അപ്രതീക്ഷിതമായ ചില കാരണങ്ങള്‍ കൊണ്ട് ഒരു ദിവസം പെട്ടുപോകുന്ന മലയാളി സംഘത്തിന്റെ കഥയാണ് നന്‍പകല്‍ നേരത്ത് മയക്കം. സിനിമയില്‍ സുന്ദരം, ജെയിംസ് എന്നീ പേരുകളിലാണ് മമ്മൂട്ടി പ്രത്യക്ഷപ്പെടുന്നത്. സാധാരണ ലിജോ ജോസ് പെല്ലിശ്ശേരി ചിത്രങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് നന്‍ പകല്‍. എല്‍.ജെ.പിയില്‍ നിന്നും ഇതുപോലെ ശാന്തമായ ഒരു സിനിമ ആരും പ്രതീക്ഷിച്ചുകാണില്ല.

content highlight: nanpakal nerathu mayakkam movie response of tamil audiance

We use cookies to give you the best possible experience. Learn more