മാസ് മസാല ചിത്രങ്ങള്‍കൊണ്ട് നിറഞ്ഞ തെലുങ്ക് സിനിമ ഇന്‍ഡസ്ട്രിയില്‍ കലാമൂല്യവും അതോടൊപ്പം തന്നെ വ്യവസായ മൂല്യവുമുള്ള സിനിമകള്‍ കൊണ്ട് ഇന്‍ഡസ്ട്രിയുടെതന്നെ പ്രതിച്ഛായ മാറ്റിയ അഭിനേതാവാണ് നാനി എന്ന പേരിലറിയപ്പെടുന്ന ഘണ്ടാ നവീന്‍ ബാബു. അദ്ദേഹം നായകനായെത്തിയ ജേഴ്സി, ശ്യാം സിംഹ റോയ്, ദസറ തുടങ്ങിയ സിനിമകളെല്ലാം ബോക്സ് ഓഫീസില്‍ ഹിറ്റുകളായിരുന്നു.
മഞ്ഞുമ്മല്‍ ബോയ്സ് എന്ന തന്റെ രണ്ടാമത്തെ ചിത്രം കൊണ്ട് തന്നെ ഇന്ത്യ ഒട്ടാകെ ശ്രദ്ധിക്കപ്പെട്ട സംവിധായകനും എഴുത്തുകാരനുമാണ് ചിദംബരം. ബോക്സ് ഓഫീസില്‍ നിന്ന് 250 കോടിയോളം രൂപ നേടാന്‍ മഞ്ഞുമ്മല്‍ ബോയ്സിന് കഴിഞ്ഞിരുന്നു. മലയാളത്തിലിറങ്ങിയ ചിത്രത്തിന് തമിഴിലും കന്നടയിലും തെലുങ്കിലുമെല്ലാം വന്‍ സ്വീകരണമാണ് ലഭിച്ചിട്ടുണ്ടായിരുന്നത്.
മഞ്ഞുമ്മല്‍ ബോയിസിന്റെ സംവിധായകന് ചിദംബരവുമായി സിനിമ ചെയ്യാന്‍ ആഗ്രഹമുണ്ടെന്ന് ക്യൂ സ്റ്റുഡിയോയ്ക്ക് നല്കിയ അഭിമുഖത്തില്‍ പറയുകയാണ് നാനി. ചിദംബരവുമായി ഒരു സിനിമക്ക് വേണ്ടിയുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും എന്നാല്‍ എപ്പോള്‍ അത് സംഭവിക്കുമെന്ന് അറിയില്ലെന്നും അദ്ദേഹം പറയുന്നു.
‘മലയാളത്തില്‍ എനിക്ക് അമല്‍ നീരദുമായും ദൃശ്യത്തിന്റെ ഡയറക്ടര്‍ ആയും മഞ്ഞുമ്മല്‍ ബോയ്സിന്റെ ഡയറക്ടറുടെ കൂടെയും സിനിമ ചെയ്യാന്‍ ആഗ്രഹം ഉണ്ട്. മഞ്ഞുമ്മല്‍ ബോയ്സിന്റെ സംവിധായകന് ചിദംബരവുമായി സിനിമ ചെയ്യാനുള്ള ചെറിയ പ്ലാന്‍ ഉണ്ട്.
അതിന്റെ ചര്‍ച്ചകള്‍ ഒക്കെ നടന്നിരുന്നു. എന്നാല്‍ എങ്ങനെ നടക്കുമെന്നോ എപ്പോള്‍ നടക്കുമെന്നോ എനിക്കിപ്പോള്‍ അറിയില്ല. പക്ഷെ എല്ലാം ശരിയായി വന്നാല്‍ ചിദംബരത്തിന്റെ കൂടെ ഒരു സിനിമയുണ്ടാകും,’ നാനി പറയുന്നു.
മലയാളത്തില്‍ താന്‍ ഏറ്റവും അടുത്ത സൗഹൃദം കാത്തുസൂക്ഷിക്കുന്നത് ഫഹദ് ഫാസിലുമായാണെന്നും ഇരുവരും നല്ല സുഹൃത്തുക്കളാണെന്നും നാനി കൂട്ടിച്ചേര്‍ത്തു.
അതേസമയം നാനിയുടെ ഏറ്റവും പുതിയ ചിത്രം സരിപോദാ സനിവാരം ഓഗസ്റ്റ് 29 ന് തിയേറ്ററുകളിലെത്തും. വിവേക് ??ആത്രേയ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രത്തില്‍ നാനിക്കൊപ്പം എസ്.ജെ.സൂര്യ, പ്രിയങ്ക മോഹന്‍, അഭിരാമി, അദിതി ബാലന്, തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
Content highlight: Nani talks about his next movie with Manjummel Boys Director Chithambaram S. Poduval