| Sunday, 26th March 2023, 3:39 pm

മലയാളി നായികമാരാണ് ഇന്ന് ചലച്ചിത്ര ലോകം ഭരിക്കുന്നത്; അവർ പ്രതിഭയുള്ളവർ: നാനി

സ്പോര്‍ട്സ് ഡെസ്‌ക്

മലയാളികൾക്ക് ഏറെ പ്രിയങ്കരനായ തെലുങ്ക് ചലച്ചിത്ര താരമാണ് നാനി. ഈഗ, ജേഴ്സി മുതലായ നാനി മുഖ്യകഥാപാത്രമായെത്തിയ സിനിമകളുടെ ഡബ്ബ്ഡ് വേർഷനുകൾക്ക് വലിയ സ്വീകാര്യതയാണ് കേരളക്കരയിൽ നിന്നും ലഭിച്ചിരുന്നത്.

മലയാളി നായികമാരുടെ പ്രതിഭയെക്കുറിച്ച് സംസാരിച്ച് രംഗത്തെത്തിയിരിക്കുകയാണ് നാനിയിപ്പോൾ. മലയാള മനോരമക്ക് നൽകിയ അഭിമുഖത്തിലാണ് മലയാളി നായികമാരുടെ കഴിവിനെയും പ്രതിഭയേയും കുറിച്ച് നാനി വാചാലനായത്.

“മലയാളി നായികമാരല്ലേ ഇന്ന് ചലച്ചിത്ര ലോകം ഭരിക്കുന്നത്. ഇതര ഭാഷകൾ അവരെ ഉപയോഗിക്കുന്നത് അവർക്ക് പ്രതിഭയുള്ളതു കൊണ്ടാണ്. മലയാളത്തിനു പ്രതിഭാ സമ്പന്നരായ ഒട്ടേറെ നടിമാരുണ്ട്,’ നാനി പറഞ്ഞു.

നാനിയുടെ സിനിമകളിൽ മിക്കവയിലും മലയാളികളായ നടിമാരാണ് നായിക കഥാപാത്രങ്ങളായി അഭിനയിച്ചിരിക്കുന്നത്.
നാനിയുടെ അടുത്ത് റിലീസിനൊരുങ്ങുന്ന സിനിമയായ ദസറയിലും മലയാളി താരമായ കീർത്തി സുരേഷാണ് നായികാ കഥാപാത്രം.

അതേസമയം തെലങ്കാന സംസ്ഥാനത്തുള്ള സിംഗരേണിയെന്ന ഏഷ്യയിലെ ഏറ്റവും വലിയ ഖനിയെ കേന്ദ്രീകരിച്ചാണ് ദസറ എന്ന സിനിമ മുന്നോട്ട് പോകുന്നത്.

ഖനി സ്ഥിതി ചെയ്യുന്ന പ്രദേശത്ത് തന്നെയുള്ള സംവിധായകൻ ശ്രീകാന്ത്‌ ഒഡേല അതിനാൽ തന്നെ ആ മേഖലയെ പൂർണമായി മനസിലാക്കിയാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നതെന്നും നാനി പറഞ്ഞു.

നാനിയെക്കൂടാതെ ദീക്ഷിത് ഷെട്ടി, കീർത്തി സുരേഷ്, സമുദ്രക്കനി എന്നിവർ മുഖ്യ വേഷത്തിലെത്തുന്ന ചിത്രത്തിൽ മലയാളത്തിൽ നിന്ന് ഷൈൻ ടോം ചാക്കോ, ഷംന കാസിം എന്നിവരും അഭിനയിക്കുന്നുണ്ട്.

Content Highlights: nani said about malayalee actress talent

Latest Stories

We use cookies to give you the best possible experience. Learn more