ദസറക്ക് ശേഷം നാനി വീണ്ടും നൂറ് കോടി ക്ലബ്ബിൽ, റെക്കോഡ് കളക്ഷനുമായി വിവേക് ആത്രേയ ചിത്രം
Entertainment
ദസറക്ക് ശേഷം നാനി വീണ്ടും നൂറ് കോടി ക്ലബ്ബിൽ, റെക്കോഡ് കളക്ഷനുമായി വിവേക് ആത്രേയ ചിത്രം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 16th September 2024, 3:06 pm

തെലുങ്ക് സൂപ്പർതാരം നാനിയെ നായകനാക്കി വിവേക് ആത്രേയ ഒരുക്കിയ സൂര്യാസ്‌ സാറ്റർഡേ എന്ന ചിത്രത്തിന് 100 കോടി ആഗോള ഗ്രോസ്. ഡി.വി.വി എൻ്റർടൈൻമെൻ്റ് നിർമിച്ച ഈ ആക്ഷൻ ചിത്രം വമ്പൻ പ്രേക്ഷക- നിരൂപക പ്രതികരണമാണ് നേടിയത്.

ഓൾ ഇന്ത്യ തലത്തിലും ആഗോള തലത്തിലും മികച്ച പ്രകടനം കാഴ്ചവെക്കുന്ന ചിത്രം മൂന്നാം വാരത്തിലും ശക്തമായ പ്രകടനമാണ് കാഴ്ച വെക്കുന്നത്. ശ്രീ ഗോകുലം ഗോപാലന്റെ ഉടമസ്ഥതയിലുള്ള ശ്രീ ഗോകുലം മൂവീസ് ആണ് ചിത്രം കേരളത്തിൽ വിതരണം ചെയ്തത്.

തുടർച്ചയായ സൂപ്പർ വിജയങ്ങളിലൂടെ നാനി തന്റെ ജനപ്രീതിയും താരമൂല്യവും വർധിപ്പിക്കുകയാണ്. സൂര്യാസ്‌ സാറ്റർഡേയിൽ വില്ലനായി എത്തിയ.എസ്. ജെ സൂര്യയുടെ പ്രകടനവും വലിയ ശ്രദ്ധ നേടി. നാനി- എസ്.ജെ.സൂര്യ കൂട്ടുകെട്ടിന്റെ ഗംഭീര പ്രകടനം പ്രേക്ഷകരെ വലിയ രീതിയിൽ ആകർഷിക്കുകയും മികച്ച ദൃശ്യാനുഭവം സമ്മാനിക്കുകയും ചെയ്തു. പ്രിയങ്ക മോഹനാണ് ചിത്രത്തിലെ നായിക.

ഡൊമസ്റ്റിക് മാർക്കറ്റിലും വിദേശ മാർക്കറ്റിലും കളക്ഷനിൽ മികച്ച വർധനവാണ് ചിത്രത്തിനുണ്ടായത്. വടക്കേ അമേരിക്കയിൽ 2.48 ദശലക്ഷം കളക്ഷൻ നേടിയ ചിത്രം, ഈ മേഖലയിൽ 2.5 ദശലക്ഷം ഡോളർ ഗ്രോസിനോട് അടുക്കുകയാണ്. വടക്കേ അമേരിക്കയിൽ നാനിയുടെ ഏറ്റവും വലിയ കളക്ഷൻ നേടിയ ചിത്രവുമാണ് സൂര്യാസ്‌ സാറ്റർഡേ. ബ്ലോക്ക്ബസ്റ്റർ ഹിറ്റായ ദസറയ്ക്ക് ശേഷം 100 കോടി എന്ന നാഴികക്കല്ലിലെത്തുന്ന നാനിയുടെ രണ്ടാമത്തെ ചിത്രമാണിത്.

ചിത്രം ശക്തമായ പ്രകടനം നടത്തി മുന്നോട്ടു കുതിക്കുമ്പോൾ, തെലുങ്ക് സിനിമയിലെ ഏറ്റവും ബാങ്കബിൾ സ്റ്റാർ എന്ന പേര് നാനി നിലനിർത്തുകയാണ്. ഛായാഗ്രഹണം- മുരളി.ജി, സംഗീതം- ജേക്‌സ് ബിജോയ്, എഡിറ്റിങ് – കാർത്തിക ശ്രീനിവാസ്.ആർ, സംഘട്ടനം- റിയൽ സതീഷ്, റാം- ലക്ഷ്മൺ,

കലാ സംവിധായകൻ- ജി. എം. ശേഖർ, വസ്ത്രാലങ്കാരം- നാനി കാമാർസു, എക്സിക്കൂട്ടീവ് പ്രൊഡ്യൂസർ- എസ്. വെങ്കടരത്നം, പ്രൊഡക്ഷൻ കൺട്രോളർ- കെ. ശ്രീനിവാസ രാജു, മണികണ്ഠ റോംഗള, കളറിസ്റ്റ്- വിവേക് ആനന്ദ്, വി.എഫ്.എക്സ് – നാക്ക് സ്റ്റുഡിയോസ്, മാർക്കറ്റിങ് – വാൾസ് ആൻഡ് ട്രെൻഡ്സ്, ഡിസ്ട്രിബൂഷൻ പാർട്ണർ – ഡ്രീം ബിഗ് ഫിലിംസ്. പി.ആർ.ഒ ശബരി.

 

Content Highlight: Nani’s Surya’s Saturday In Tp 100 Crore Club