| Saturday, 30th March 2024, 8:47 pm

ദസറ കോംബോ വീണ്ടും; വ്യത്യസ്ത ഗെറ്റപ്പിൽ നാനി; പുതിയ ചിത്രം പ്രഖ്യാപിച്ചു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

2023ലെ ഏറ്റവും വലിയ ഹിറ്റ് ചിത്രമായിരുന്നു ദസറ. നാനിയുടെ കരിയറിൽ തന്നെ ഏറ്റവും വലിയ കളക്ഷൻ നേടിയെടുത്ത ചിത്രം കൂടിയായിരുന്നു ദസറ. ദസറ കോംബോ മറ്റൊരു ചിത്രത്തിനായി വീണ്ടും ഒന്നിക്കുന്നു. ശ്രീ ലക്ഷ്മി വെങ്കടേശ്വര സിനിമാസിന്റെ ബാനറിൽ സുധാകർ ചെറുകുരി നിർമിച്ച് ശ്രീകാന്ത് ഒഡെലയുടെ സംവിധാനത്തിൽ #നാനി 33 ഒരുങ്ങുകയാണ്.

ദസറയിലൂടെ ശ്രീകാന്ത് ഒഡെല മികച്ച തുടക്കമാണ് നടത്തിയത്. ബോക്‌സ് ഓഫീസ് കളക്ഷനുപരി ക്രിട്ടിക്കൽ അഭിപ്രായങ്ങളും ദസറ നേടി. തിരക്കഥാകൃത്തും സംവിധായകനും എന്ന നിലയിൽ ശ്രീകാന്ത് ഒഡെല പ്രശംസിക്കപ്പെട്ടിരുന്നു. നാനിയെ ഇതുവരെ കാണാത്ത ഗെറ്റപ്പിലാണ് സംവിധായകൻ പ്രേക്ഷകർക്ക് മുന്നിൽ എത്തിച്ചിരുന്നത്.

വയലന്റ് അന്നൗൺസ്‌മെന്റ് പോസ്റ്ററാണ് പുറത്ത് വന്നത്. കൂറ്റൻ താടിയും മീശ പിരിച്ചും നാനിയെ പോസ്റ്ററിൽ കാണാം. സ്റ്റൈലായി സിഗരറ്റ് വലിക്കുന്നതും പോസ്റ്ററിൽ കാണാം. ഒരുപാട് കാര്യങ്ങൾ ഉൾകൊള്ളുന്ന പോസ്റ്ററാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.

ദസറയ്ക്ക് ശേഷം മറ്റൊരു മാസ് കഥാപാത്രമാണ് ഒരുങ്ങുന്നത്. വൻ ബഡ്ജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. ഒരു പ്രത്യേക ഴോണറിൽ ഒതുങ്ങാതെ വ്യക്തമായി പല സബ്ജക്ടുകൾ തെരഞ്ഞെടുക്കുകയാണ്. ശ്രീകാന്ത് ഒഡെലയുമായി വീണ്ടും ഒന്നിക്കുന്നതിന്റെ ആവേശത്തിലാണ് നാനി. 2025 വേനൽക്കാലത്ത് ചിത്രം തിയേറ്ററുകളിലെത്തും. പി.ആർ.ഒ – ശബരി

Content Highlight: Nani’s new movie announced

We use cookies to give you the best possible experience. Learn more