ഹരജിയില്‍ അന്നേ ദിവസം മറുപടി നല്‍കാന്‍ 2006ലെ നാന്ദേഡ് സ്ഫോടന കേസില്‍ വാദം കേള്‍ക്കുന്ന സെഷന്‍സ് കോടതി ജഡ്ജി അശോക് ആര്‍ ധമേച്ച സര്‍ക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഭീകരപ്രവര്‍ത്തനങ്ങള്‍ക്കായി യുവാക്കളെ സൈനിക പരിശീലനത്തിന് എത്തിക്കുകയും ബോംബ് നിര്‍മാണ, സ്ഫോടന പരിശീലനത്തില്‍ ഭാഗമാക്കുകയും ചെയ്തതായി അവകാശപ്പെട്ട് മുംബൈയിലെ ബിസിനസുകാരനും ആര്‍.എസ്.എസ് പ്രവര്‍ത്തകനുമായ യശ്വന്ത് ഷിന്‍ഡെയായിരുന്നു കോടതിയില്‍ ഹരജി സമര്‍പ്പിച്ചത്.
സത്യവാങ്മൂലത്തില്‍ പരാമര്‍ശിച്ച സ്ഫോടന വിവരങ്ങള്‍ സര്‍ക്കാര്‍ രേഖകളില്‍ ഉണ്ടെന്നും, താന്‍ പേര് വെളിപ്പെടുത്തിയ നേതാക്കളുമായി നേരിട്ടുള്ള ചോദ്യം ചെയ്യലിന് തയ്യാറാണെന്നും യശ്വന്ത് വ്യക്തമാക്കുന്നുണ്ട്. ബി.ജെ.പിയെ തെരഞ്ഞെടുപ്പില്‍ വിജയിപ്പിക്കുക എന്ന ലക്ഷ്യമാണ് ഇതിനു പിന്നിലെന്നും അദ്ദേഹം ആരോപിച്ചു.
2006ല്‍ ബോംബ് നിര്‍മാണത്തിനിടെയുണ്ടായ സ്ഫോടനത്തില്‍ രണ്ട് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ മരിച്ച കേസിലെ വിചാരണക്കിടെയാണ് തന്നെ സാക്ഷിയാക്കണമെന്നും പ്രധാന ഗൂഢാലോചന നടത്തിയവരെ പ്രതിചേര്‍ക്കണമെന്നും ആവശ്യപ്പെട്ട് യശ്വന്ത് കോടതിയെ സമീപിച്ചത്.
ജമ്മുകശ്മീര്‍ മുഖ്യമന്ത്രിയായിരുന്ന ഫാറൂഖ് അബ്ദുള്ളയെ മുഖത്തടിച്ച കേസില്‍ ശിക്ഷിക്കപ്പെട്ടയാളാണ് യശ്വന്ത്.
Content Highlight: Nanded district Court asks reply from government on the revelations of RSS worker against Sanghparivar