Advertisement
Film News
വീണ്ടും ഇരട്ടവേഷത്തിലോ? പുതിയ ചിത്രത്തില്‍ ബാലയ്യയുടെ രണ്ട് ഗെറ്റപ്പുകളുമായി പോസ്റ്റര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Mar 22, 08:36 am
Wednesday, 22nd March 2023, 2:06 pm

വീര സിംഹ റെഡ്ഡി എന്ന ചിത്രത്തിന് ശേഷം നന്ദമുരി ബാലകൃഷ്ണയുടെ അടുത്ത ചിത്രമായ #NBK 108ന് തുടക്കം. ചിത്രത്തിന്റെ സംവിധാനം അനില്‍ രവിപുടി നിര്‍വഹിക്കുന്നു. ബാലകൃഷ്ണയുടെ മാസ് രംഗങ്ങളും അനില്‍ രവിപുടിയുടെ കൊമേര്‍ഷ്യല്‍ മേക്കിങ്ങും ഒരുമിക്കുന്നതോടെ തീയേറ്റര്‍ പൂരപ്പറമ്പാക്കാനുള്ള ഒരുക്കങ്ങളാണ് നടക്കുന്നത്. ഷൈന്‍ സ്‌ക്രീന്‍സ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സാഹു ഗരപതിയും ഹരീഷ് പെഡിയും ചിത്രം നിര്‍മിക്കുന്നു.

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയാണ്. ബാലകൃഷ്ണയുടെ മാസ് ഗെറ്റപ്പിലുള്ള രണ്ട് കഥാപാത്രങ്ങളുടെ പോസ്റ്ററുകളാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കില്‍ നാടന്‍ രീതിയിലുള്ള ഗെറ്റപ്പില്‍ കയ്യിലും കഴുത്തിലും പൂജിച്ച ചരടുകള്‍ കെട്ടിയുള്ള ലുക്കിലാണ് ബാലകൃഷ്ണ. കയ്യിലെ പ്രത്യേക ടാറ്റുവും കൂടി ആകുന്നതോടെ മാസ് ലുക്കില്‍ ബാലകൃഷ്ണ തകര്‍ക്കുകയാണ്.

കട്ട താടിയും മീശയും വെച്ചുകൊണ്ടുള്ള മറ്റൊരു ഗെറ്റപ്പാണ് രണ്ടാമത്തെ പോസ്റ്ററിലെ ലുക്ക്. സൂര്യന്‍ കത്തിജ്വലിക്കുന്നതും പോസ്റ്ററില്‍ കാണാം. ആദ്യത്തെ ലുക്കിനെക്കാള്‍ പ്രായം കുറവുള്ള ഗെറ്റപ്പിലാണ് ഈ പോസ്റ്ററില്‍ ബാലകൃഷ്ണ എത്തുന്നത്. കൗതുകമുണര്‍ത്തുന്ന രീതിയിലാണ് രണ്ട് പോസ്റ്ററുകള്‍ ബാലകൃഷ്ണ ആരാധകര്‍ക്ക് വേണ്ടി അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. ‘ഇത്തവണ നിങ്ങള്‍ ചിന്തിക്കുന്നതിലും അപ്പുറമാണ് ‘ എന്ന ക്യാപ്ഷനോടെയാണ് പോസ്റ്റര്‍.

കാജല്‍ അഗര്‍വാള്‍ ചിത്രത്തില്‍ നായികയായി എത്തുമ്പോള്‍ ശ്രീലീല ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. കഴിഞ്ഞ രണ്ട് ബാലകൃഷ്ണ ചിത്രത്തിലെയും സംഗീത സംവിധായകനായ തമന്‍ തന്നെയാണ് #NBK108 ന്റെ സംഗീതം നിര്‍വഹിക്കുന്നത്. ഛായാഗ്രഹണം – സി. റാം പ്രസാദ്, എഡിറ്റിങ് – തമ്മി രാജു, പ്രൊഡക്ഷന്‍ ഡിസൈനര്‍ – രാജീവന്‍, സംഘട്ടനം – വി. വെങ്കട്ട്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ – എസ്. കൃഷ്ണ, പി.ആര്‍.ഒ. – ശബരി

Content Highlight: nandamuri balakrihsna new movie poster