കോഴിക്കോട്: അഡ്വ. നന്ദഗോപാല്‍ മാരാര്‍ എന്ന പേര് മലയാളികള്‍ അങ്ങനെയൊന്നും മറക്കില്ല. ഇന്ദുചൂഢന്റെ അച്ഛനെ കേസില്‍ നിന്ന് രക്ഷിക്കാനായി ദല്‍ഹിയില്‍ നിന്ന് ഫ്ളൈറ്റ് ചാര്‍ട്ടര്‍ ചെയ്ത് എത്തിയ മാരാര്‍ ഉണ്ടാക്കിയ ഓളം ഇന്നും നിലച്ചിട്ടില്ല. മോഹന്‍ലാലിന്റെ സൂപ്പര്‍ഹിറ്റ് ചിത്രം നരസിംഹത്തില്‍ അവസാനഭാഗത്തെ കുറച്ചു സമയം മാത്രം എത്തിയ നന്ദഗോപാല്‍ മാരാര്‍ ഇപ്പോള്‍ ട്രോള്‍ ലോകത്തേയും താരമായിരിക്കുകയാണ്.
“നാസിക്കിലെ നോട്ടടിക്കുന്ന കമ്മട്ടം കൊണ്ട് തുലാഭാരം തൂക്കിയാലും മാരാര്‍ ഇരിക്കുന്ന തട്ട് താണു തന്നെ ഇരിക്കും” എന്ന് എതിരാളികളോട് പറയുന്ന മാസ് ഡയലോഗ് മാത്രം ആധാരമാക്കിയാണ് ട്രോള്‍ തമാശകള്‍ സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞത്. ട്രോളന്മാരുടെ അതിരില്ലാത്ത ഭാവന വിളിച്ചോതുന്ന ട്രോളുകള്‍ ഏതൊരാളെയും കുടുകുടെ ചിരിപ്പിക്കും. ഉറ്റസുഹൃത്ത് ഇന്ദുചൂഢന് അതിഥിതാരമായെത്തുന്ന ട്രോളും കൂട്ടത്തില്‍ ഉണ്ട്.
നരസിംഹത്തിലെ നന്ദഗോപാല്‍ മാരാരുടെ ആ ഇന്‍ട്രോ സീന്‍ ഒരിക്കല്‍ കൂടി കാണാം:
നന്ദഗോപാല്‍ മാരാരുടെ കൂടെ സീ-സോ കളിക്കാന്‍ പോകുന്നതും, മുകളിലേക്ക് പോകേണ്ട ലിഫ്റ്റ് മാരാര്‍ കയറിയതു കാരണം താഴേക്ക് പോകുന്നതും, ബഹിരാകാശത്ത് എത്തിയ നന്ദഗോപാല്‍ മാരാരുടെ സങ്കടവുമെല്ലാം രസകരമായി ചിത്രീകരിച്ചിരിക്കുന്നത് ട്രോളുകളില്‍ കാണാം. ട്രോള്‍ റിപ്പബ്ലിക്ക് പേജാണ് നന്ദഗോപാല്‍ മാരാരുടെ ട്രോളുകള്‍ ഉള്‍പ്പെടുത്തിയ ആല്‍ബം പ്രസിദ്ധീകരിച്ചത്.
ഷാജി കൈലാസ് സംവിധാനം ചെയ്ത് 2000-ത്തില്‍ പുറത്തിറങ്ങിയ ചിത്രമാണ് നരസിംഹം. ആ വര്‍ഷം ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടി സിനിമാചരിത്രത്തില്‍ ഇടം പിടിച്ച ചിത്രത്തിന്റെ തിരക്കഥ രജ്ഞിത്താണ് ഒരുക്കിയത്. തിലകന്, എന്‍.എഫ് വര്‍ഗീസ്, കലാഭവന്‍ മണി, നരേന്ദ്രപ്രസാദ്, കുതിരവട്ടം പപ്പു, ഐശ്വര്യ, കനക തുടങ്ങിയവരും ചിത്രത്തില്‍ പ്രധാനവേഷങ്ങളിലെത്തി.
ട്രോളുകള്‍ ആസ്വദിക്കാം: