| Thursday, 5th December 2019, 10:57 pm

'എന്നോട് കളിക്കരുത്'; ട്രംപിനെതിരായ ഇംപീച്ച്‌മെന്റ് നടപടിയില്‍ മാധ്യമപ്രവര്‍ത്തകനു നേര്‍ക്ക് ചൂടായി സഭാ സ്പീക്കര്‍- വീഡിയോ

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇംപീച്ച്‌മെന്റ് സംബന്ധിച്ച വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകനോട് രോഷാകുലയായി ജനപ്രതിനിധി സഭാ സ്പീക്കര്‍ നാന്‍സി പെലോസി. ‘ട്രംപിനെ വെറുക്കുന്നുണ്ടോ’ എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിനായിരുന്നു അയാളുടെ മുന്നിലെത്തി ‘എന്നോട് കളിക്കരുത്’ എന്ന് നാന്‍സി മറുപടി പറഞ്ഞത്.

ട്രംപിനെതിരായ ഇംപീച്ച്‌മെന്റ് നടപടികളുമായി മുന്നോട്ടുപോകാന്‍ സ്പീക്കര്‍ എന്ന നിലയില്‍ ഡെമോക്രാറ്റ് പാര്‍ട്ടി നേതാവ് കൂടിയായ നാന്‍സി അനുമതി നല്‍കിയിരുന്നു. എന്നാല്‍ ട്രംപിനോടുള്ള അനിഷ്ടം കൊണ്ടല്ല, മറ്റൊരു വഴിയും ഇല്ലാത്തതുകൊണ്ടാണ് ഈ തീരുമാനമെന്ന് നാന്‍സി വ്യക്തമാക്കിയിരുന്നു.

ഇതിനു തൊട്ടുപിന്നാലെ നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു മാധ്യമപ്രവര്‍ത്തകന്റെ ചോദ്യം. മൈക്രോഫോണിന്റെ അടുത്തുനിന്നുമാണ് ഇതിനു മറുപടി പറയാന്‍ നാന്‍സി മാധ്യമപ്രവര്‍ത്തകന്റെ മുന്നിലെത്തിയത്. താനാരെയും വെറുക്കുന്നില്ലെന്നും അവര്‍ പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

താന്‍ എപ്പോഴും പ്രസിഡന്റിനു വേണ്ടി പ്രാര്‍ഥിക്കാറേയുള്ളൂവെന്നും നാന്‍സി പറഞ്ഞു. ഇത്തരം വാക്കുകള്‍ ഉപയോഗിച്ചു തന്റെയടുത്തു കളിക്കരുതെന്നും അവര്‍ പറഞ്ഞു.

ഇംപീച്ച്‌മെന്റ് നടപടി അത്യാവശ്യമായി വന്നുവെന്നും പ്രസിഡന്റിനോട് ക്ഷമ ചോദിക്കുന്നതായും നാന്‍സി പറഞ്ഞു.

അടുത്തവര്‍ഷത്തെ തെരഞ്ഞെടുപ്പ് ജയിച്ച് വീണ്ടും പ്രസിഡന്റാകാന്‍ ട്രംപ് അധികാര ദുര്‍വിനിയോഗം നടത്തിയെന്ന് ജനപ്രതിനിധി സഭയിലെ ഇന്റലിജന്‍സ് കമ്മിറ്റി കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ഇംപീച്ച്‌മെന്റിലേക്കു കാര്യങ്ങള്‍ നീങ്ങിയത്.

വ്യക്തിപരമായ രാഷ്ട്രീയ നേട്ടത്തിനായി ട്രംപ് ദേശീയ താത്പര്യങ്ങള്‍ ബലികഴിച്ചെന്നും ഇംപീച്ച് ചെയ്യാന്‍ ആവശ്യത്തിലേറെ തെളിവുകളുണ്ടെന്നും വ്യക്തമാക്കുന്നതാണ് ഇന്റലിജന്‍സ് കമ്മിറ്റി റിപ്പോര്‍ട്ട്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിയാകാന്‍ മത്സരിക്കുന്ന ഡെമോക്രാറ്റ് നേതാവ് ജോ ബൈഡനെതിരെ അന്വേഷണം നടത്തുന്നതിന് യുക്രൈന്‍ പ്രസിഡന്റ് സെലെന്‍സ്‌കിക്കു മേല്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നാണ് ട്രംപിനെതിരെയുള്ള ആരോപണം.

ട്രംപി

യുക്രൈനു പ്രതിരോധ സഹായമായ 39 കോടി ഡോളര്‍ നല്‍കാതെ തടഞ്ഞുവെച്ച് ട്രംപ് വിലപേശുന്നതിന്റെ ടെലിഫോണ്‍ സംഭാഷണം പുറത്തുവന്നിരുന്നു.

We use cookies to give you the best possible experience. Learn more